
സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസില്‍ യുക്തമായ നടപടി ഉണ്ടാകുമെന്ന് പി.ശ്രീരാമകൃഷ്ണന്‍. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെതിരായ അന്വേഷണം തടസ്സപ്പെടുത്തില്ല. നിയമപ്രകാരമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം എന്നാണ് കസ്റ്റംസിനോട് ആവശ്യപ്പെട്ടതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
തനിക്കെതിരെ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. അതുകൊണ്ട് നോട്ടീസില്‍ യുക്തമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെതിരായ അന്വേഷണം തടസ്സപ്പെടുത്തിയിട്ടില്ല.
നിയമപ്രകാരമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം എന്നാണ് കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. അത് ചൂണ്ടിക്കാട്ടിയാണ് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
(ചട്ടം 165 പ്രകാരം എംഎല്‍എമാര്‍ക്ക് മാത്രമല്ല നിയമസഭാ സ്റ്റാഫിനും നിയമപരിരക്ഷക്ക് അര്‍ഹതയുണ്ട്. നിയമസഭാ സ്റ്റാഫിനെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ സ്പീക്കറുടെ അനുമതി വേണം. ചട്ടപ്രകാരം അനുമതി ചോദിക്കുകയാണ് വേണ്ടത്. നിയമസഭാ വളപ്പിനുള്ളില്‍ ഏത് സാധാരണക്കാരനും ഈ പരിരക്ഷയുണ്ട്)
ഏജന്‍സികള്‍ എന്തിനാണ് വിളിപ്പിക്കുന്നതെന്ന് അവര്‍ക്കേ അറിയൂ. തനിക്കെതിരെ പല ആരോപണങ്ങളും ഉയര്‍ന്നു വന്നു. അതിനൊന്നും മറുപടി പറയുന്നില്ല. ഒരുതെറ്റും ചെയതിട്ടില്ലെന്നും അതിനാല്‍ ഒരന്വേഷണത്തേയും ഭയപ്പെടുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
40 വര്‍ഷമായി പൊതു രംഗത്തുണ്ട്. ഇതിനിടയില്‍ ഒരു രൂപയെങ്കിലും കൈക്കൂലി വാങ്ങിയെന്നോ എവിടേയെങ്കിലും അനധികൃതമായി സ്വത്ത് ഉണ്ടെന്നോ തെളിയിക്കാനായാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. തനിക്ക് നോട്ടീസ് നല്‍കുമെന്നത് മാധ്യമ വാര്‍ത്തകളാണെന്നും സ്പീക്കര്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here