
കാസര്‍കോട് ബദിയഡുക്കയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
ആദ്യ കുഞ്ഞിനെ തൊട്ടു പിന്നാലെ മറ്റൊരു കുഞ്ഞുകുടി പിറന്നതിനാല്‍ കൊല നടത്തിയെന്നാണ് ഷാഹിന പൊലീസിന് നല്‍കിയ മൊഴി. ഡിസംബര്‍ 15-നായിരുന്നു കേസിനാസ്പദമായ സംഭവം.
ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ പ്രസവിച്ചയുടന്‍ കൊലപ്പെടുത്തിയെന്നും യുവതി പോലീസിന് മൊഴി നല്‍കി.
ചെറിയ വയര്‍ കഴുത്തില്‍ കുരുങ്ങിയതിനാല്‍ ശ്വാസംമുട്ടിയാണ് ശിശു മരിച്ചതെന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയില്‍ വ്യക്തമായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന ഇയര്‍ഫോണിന്റെ വയര്‍ കഴുത്തില്‍ കുരുക്കി, കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.
രക്തസ്രാവമുണ്ടായതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മണിക്കൂറുകള്‍ക്ക് മുമ്പ് യുവതി പ്രസവിച്ചതായി വ്യക്തമായത്.
ഇതിനെതുടര്‍ന്ന് വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here