സിനിമാപ്രേമികളെ ആകര്‍ഷിക്കാന്‍ താല്‍ക്കാലിക തീയറ്ററുകളൊരുക്കി കെ എസ് എഫ് ഡി സി

തീയറ്ററുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ സിനിമാപ്രേമികളെ ആകര്‍ഷിക്കാന്‍ താല്‍ക്കാലിക തീയറ്ററുകളൊരുക്കി കെ എസ് എഫ് ഡി സി. തിരുവനന്തപുരം നിശാഗന്ധിയില്‍ തയ്യാറാക്കുന്ന തീയറ്ററില്‍ ഞായറാഴ്ച മുതല്‍ പ്രദര്‍ശനം ആരംഭിക്കും. ടുറിസം വകുപ്പുമായി സഹകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഇതുവരേയും പ്രദര്‍ശനം ആരംഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് ചലച്ചിത്ര വികസന കോര്‍പറേഷന്‍ തിരുവനന്തപുരം കനകകുന്നിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കുന്നത്.ഞായറാഴ്ച മുതല്‍ പ്രദര്‍ശനം ആരംഭിക്കും.

പാസ് മുഖേനയായിരിക്കും പ്രവേശനം. രണ്ട് മാസത്തോളം ഇത്തരത്തില്‍ ഈ സിനിമാശാല പ്രവര്‍ത്തിക്കുമെന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ എം ഡി മായ ഐ എഫ് എസ് പറഞ്ഞു. കുട്ടികളഉടെ ഇഷ്ട ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനായിരിക്കും ആദ്യ സിനിമ.100രൂപയാണ് പ്രവേശന ഫീസ്.

ഒരു ദിവസം ഒരു ഷോ ആയിരിക്കും ഉണ്ടാവുക.വൈകുന്നേരം 6.30മുതല്‍ പ്രദര്‍ശനം ആരംഭിക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 200പേര്‍ക്ക് മാത്രമെ പ്രേവേശനം ഉണ്ടാവു. മികച്ച പ്രതികരണം ജനങ്ങലില്‍ നിന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News