കർഷക സമരത്തിന് പിന്തുണയുമായി ജനുവരി 11 ന് ദില്ലിയിലേക്ക് കർഷക മാർച്ച്

രാജ്യ തലസ്ഥാനത്തെ കർഷക സമരത്തിന് പിന്തുണയുമായി ഈ മാസം 11 ന് കേരളത്തിൽ നിന്നും ദില്ലിയിലേക്ക് കർഷക മാർച്ച്.

കണ്ണൂരിൽ നിന്നും ആരംഭിക്കുന്ന മാർച്ച് സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്യും.കർഷക വിരുദ്ധ ബില്ലുകൾ പൂർണമായും പിൻവലിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും കിസാൻ സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കെ കെ രാഗേഷ് എം പി വ്യക്തമാക്കി.

വിവിധ ജില്ലകളിൽ നിന്നുള്ള 500 പേരാണ് ജനുവരി 11ന് ആരംഭിക്കുന്ന കർഷക മാർച്ചിൽ പങ്കെടുക്കുന്നത്.ജനുവരി 14 ന് ഷാജഹാൻപൂർ സമരകേന്ദ്രത്തിൽ എത്തിച്ചേരും.കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്ത് നേതൃത്വം നൽകുന്ന കർഷക മാർച്ച് കണ്ണൂരിൽ എസ് രാമചന്ദ്രൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്യുമെന്നും കെ കെ രാഗേഷ് എം പി അറിയിച്ചു.

കർഷക മാർച്ചിൽ പങ്കെടുക്കുന്ന രണ്ടാമത്തെ സംഘം ജനുവരി 24 ന് കണ്ണൂരിൽ നിന്നും പുറപ്പെടും.കെ എൻ ബാലഗോപാൽ,കെ കെ രാഗേഷ് ദില്ലിയിൽ സമരത്തിന് നേതൃത്വം നൽകും.നിയമം നടപ്പാക്കുന്നതിനുള്ള വിവേചന അധികരം സംസ്ഥാനങ്ങൾക്ക് നൽകിയത് കൊണ്ട് പ്രയോജനമില്ലെന്നും കർഷക വിരുദ്ധ നയങ്ങൾ പൂർണമായും പിന്വലിക്കുന്നത് വരെ സമരം തുടരുമെന്നും കെ കെ രാഗേഷ് വ്യക്തമാക്കി.

കേരളത്തിൽ നിന്നും കർഷക മാർച്ചിൽ പങ്കെടുക്കുന്നവർ ദില്ലിയിലെത്തി കർഷക പ്രക്ഷോഭത്തിന്‌ ഒപ്പം ചേർന്ന് സമരം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here