നവി മുംബൈയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പിയില്‍ കൊഴിഞ്ഞു പോക്ക്

മഹാരാഷ്ട്രയിലെ നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോര്‍പ്പറേറ്റര്‍മാരുടെ കൂട്ടത്തോടെയുള്ള കാലുമാറ്റം ബി ജെ പിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.

പോയ വാരം മൂന്ന് ബി.ജെ.പി. കോര്‍പ്പറേറ്റര്‍മാര്‍ ശിവസേനയിലേക്ക് കൂറ് മാറിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മറ്റൊരു ബി.ജെ.പി. കോര്‍പ്പറേറ്ററും മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായ ദിവ്യ ഗായ്ക്കുവാദ് എന്‍.സി.പി.യില്‍ ചേരുന്നത്.

കൂടാതെ അറുപത്തി നാലാം വാര്‍ഡില്‍നിന്നുള്ള ബി.ജെ.പി. കോര്‍പ്പറേറ്ററായിരുന്ന ദിവ്യയുടെ ഭര്‍ത്താവും മുന്‍ കോര്‍പ്പറേറ്റുമായ വൈഭവ് ഗായ്ക്കുവാഡും എന്‍.സി.പി.യില്‍ ചേര്‍ന്നു.

എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍, സംസ്ഥാന ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായ അജിത് പവാര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇവരെല്ലാം ബി.ജെ.പി. വിട്ട് എന്‍.സി.പി.യില്‍ ചേരുന്നത്.

നവി മുംബൈയിലെ പ്രമുഖ എന്‍ സി പി നേതാവായിരുന്ന ഗണേഷ് നായിക്ക് പാര്‍ട്ടി വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നപ്പോള്‍ കൂടെ പോയവരാണ് ഇപ്പോള്‍ എന്‍.സി.പി.യില്‍ തിരിച്ചെത്തിയിരിക്കുന്നത്.

നവി മുംബൈയില്‍ നിലവിലെ രണ്ട് എം.എല്‍.എ.മാരായ ഗണേഷ് നായിക്കും മന്ദമത്രെയും ബി.ജെ.പി.യില്‍ നിന്നുള്ളവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News