കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക രാപ്പകല്‍ സമരം

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക രാപ്പകല്‍ സമരം. സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും രാപ്പകല്‍ സമരം തുടരുന്നു.

അതേസമയം കര്‍ഷസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ കര്‍ഷക തൊഴിലാളി യൂണിയന്റ നേതൃത്വത്തില്‍ കര്‍ഷക ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു.

തിരുവനന്തപുരത്ത് സിഐടിയു സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടി സമരം ഉദ്ഘാടനം ചെയ്തു.

അതേസമയം കര്‍ഷകര്‍ക്ക് പിന്തുണയുമായി കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആയിരം കേന്ദ്രങ്ങളില്‍ കര്‍ഷക സദസ് സംഘടിപ്പിക്കും.

വില്ലേജ്, ഏര്യാ ,ജില്ലാ കേന്ദ്രങ്ങളിലാണ് സമരം. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തില്‍ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here