കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്നുള്ള സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു

കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്നുള്ള സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള സർക്കാരിന്‍റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഡിവിഷൻ ബഞ്ചിന്‍റെ നടപടി.

സിംഗിള്‍ ബെഞ്ച് ഉത്തരവിന്‍മേലുള്ള മു‍ഴുവന്‍ തുടര്‍നടപടികളും ഈ മാസം 15വരെ നിര്‍ത്തിവെക്കാനാണ് കോടതി നിര്‍ദേശം. ഈ മാസം 8നകം സര്‍ക്കാര്‍ പള്ളി ഏറ്റെടുത്തില്ലെങ്കിൽ കേന്ദ്രസേന പള്ളി ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബഞ്ച് വിധി.

ഓർത്തഡോക്സ് വിഭാഗം ജില്ലാ കളക്ടർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യകേസിലായിരുന്നു പള്ളി ഏറ്റെടുക്കാൻ സിംഗിൾ ബഞ്ച് വിധിച്ചത്. ഈ മാസം 8നകം സര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണമെന്നും അതിന് ക‍ഴിഞ്ഞില്ലെങ്കില്‍ കേന്ദ്ര സേന പള്ളി ഏറ്റെടുക്കണമെന്നുമായിരുന്നു ജസ്റ്റിസ് പി ബി സുരേഷ്കുമാറിന്‍റെ ഉത്തരവ്.

ഇതിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.കേന്ദ്രസേന പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് നിയമവിരുദ്ധമാണെന്നും സംസ്ഥാനത്തിന്‍റെ ഭരണഘടനാ അവകാശങ്ങളിന്‍മേലുള്ള ഇടപെടലാണെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

സിംഗിൾ ബഞ്ചിന്റെ ഉത്തരവ് അതേ കോടതിയുടെ തന്നെ മുൻ ഉത്തരവിന് വിരുദ്ധമാണന്നും ഏറ്റെടുക്കൽ കോടതിയലക്ഷ്യ ഉത്തരവിലൂടെയല്ല നടപ്പാക്കേണ്ടത് എന്നുമായിരുന്നു സർക്കാർ വാദം. സാധാരണ നിലയിൽ സംസ്ഥാനം ആവശ്യപ്പെട്ടാൽ മാത്രമേ കേന്ദ്രസേനയെ വിന്യസിക്കാറുള്ളുവെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു.
സഭാതർക്കം രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രി സമവായ ചർച്ചകർക്ക് മുൻകൈ എടുത്തുവെന്നും രമ്യമായ പരിഹാരം ആവശ്യമായ തർക്കമാണ് ഇതെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി.സോഹൻ ബോധിപ്പിച്ചു.

കോടതി ഉത്തരവ് നടപ്പാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമാണ് സിംഗിൾ ബഞ്ച് മുമ്പാകെ സർക്കാർ സാവകാശം തേടിയതെന്നും സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു.ഇതെത്തുടര്‍ന്ന് 8നകം പള്ളി ഏറ്റെടുക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ബെഞ്ച് തടയുകയായിരുന്നു.സര്‍ക്കാരിന്‍റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വിശദമായ വാദം കേള്‍ക്കുന്നതിനായി ഈമാസം 15ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News