കേരളം സജ്ജം; നാളെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി ആകെ 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക എന്നും മന്ത്രി വ്യക്തമാക്കി.

കുറിപ്പ് ചുവടെ;

സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടക്കുക. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്.

ജനുവരി രണ്ടിന് 4 ജില്ലകളില്‍ 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റണ്‍ നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

നാളെ ഡ്രൈ റണ്‍ നടക്കുന്ന കേന്ദ്രങ്ങള്‍
1. Alappuzha: Alappuzha GH, Chettikad CHC, Sacred Heart General Hospital, Purakkad PHC
2. Ernakulam: Ankamali TH, Chengamanad CHC, Kinder Hospital Kalamassery
3. Idukki: Idukki DH, Pallivasal town hall, Holy family Muthalakodam
4. Kannur: Kannur DH, Therthally FHC, St.Martin De Porres Hospital
5. Kasaragod: Kanaghad DH, Kayur FHC, KIMS Kasaragod, Chittarakal PHC
6. Kollam: Govt Victoria hospital, Anchal CHC, Travancore Medictiy Medical College
7. Kottayam: Kottayam GH, Edayirikkapuzha CHC, Mar Sleeva Medictiy
8. Kozhikode: Kozhikode GH, Perumanna PHC, Aster MIMS Hospital Kozhikode, Thalakulathur CHC, Puthiyappa PHC
9. Malappuram: Nilambur DH, Chaliyar FHC, KIMS Alshifa perinthalmanna
10. Palakkad: District hospital Palakkad, Valluvanad hospital, ottapalam, Govt. L. P School Koppam
11. Pathanmthitta: Adoor GH, Chenneerkkara PHC, Believers Church Medical College Hospital
12. Thiruvananthapuram: Parasala THQH, Govt. LPS Kalathukal (Aruvikkara FHC), NIMS Medictiy
13. Thrissur: Thrissur MCH, Ayyanthole PHC, Daya General Hospital
14. Wayanad: Sulthan Batheri THQH, Meppady CHC, Wayanad Institute of Medical Sciences

സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തി….

Posted by K K Shailaja Teacher on Thursday, 7 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News