ജോ ബൈഡനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. ട്രംപ് അനുകൂലികളുടെ കലാപത്തിന് പിന്നാലെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ബൈഡനെ തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് ജോ ബൈഡനെ പ്രസിഡന്റായും കമല ഹാരിസിനെ വൈസ് പ്രസിഡന്റ് ആയും പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ജനുവരി 20ന് താന്‍ അധികാരം ഒഴിയുമെന്ന് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു.
ഇതാദ്യാമായാണ് അധികാരം ഒഴിയുമെന്ന് ട്രംപ് പരസ്യമായി പ്രസ്താവിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തോട് തനിക്ക് തീര്‍ത്തും വിയോജിപ്പുണ്ടെന്നും ട്രംപ് പറഞ്ഞു.
യുഎസ് ക്യാപിറ്റോളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് യുഎസ് കാപ്പിറ്റോളിലേക്ക് ഇരച്ചെത്തി ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിട്ടത്
ബുധനാഴ്ച നടന്ന കലാപത്തിന് പിന്നാലെ നിര്‍ത്തിവച്ച സംയുക്ത കോണ്‍ഗ്രസ് യോഗം രാത്രിയോടെയാണ് പുനരാരംഭിച്ചത്. ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളാണു ലഭിച്ചത്. ട്രംപിന് 232 വോട്ടും ലഭിച്ചു.
അമേരിക്കന്‍ ജനാധിപത്യത്തിന് നേരെ നടന്ന ആക്രമണം എന്നാണ് കലാപത്തെ ജോ ബൈഡന്‍ വിശേഷിപ്പിച്ചത്.
അതേസമയം, ട്രംപ് അനുകൂലികള്‍ നത്തിയ കലാപത്തിലും ഇതിനെതിരെ നടന്ന പൊലീസ് വെടിവെയ്പ്പിലുമായി നാല് പേര്‍ മരിച്ചു.
Get real time update about this post categories directly on your device, subscribe now.