മമ്മൂക്കയോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ലാലേട്ടന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ലാലേട്ടന്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചത്. ചിത്രം ഇതിനോടകംതന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
എന്നാല്‍ ചിത്രം കണ്ട ആരാധകര്‍ക്കെല്ലാം അറിയേണ്ടത് ഒരു കാര്യം മാത്രമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം അടുത്തെങ്ങാനും വരാനുണ്ടോ എന്നും അതിന്റെ സൂചനയാണോ ഈ ചിത്രമെന്നും ആരാധകര്‍ ചോദിക്കുന്നു
നിങ്ങളുടെ സിനിമയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു എന്നും ആരാധകര്‍ പറയുന്നു. ലാലേട്ടനും മമ്മൂക്കയും എന്നും ഇങ്ങനെ ചേര്‍ന്നു നില്‍ക്കണമെന്നും കമന്റുകളുണ്ട്.
നേരത്തേ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ ഇരുതാരങ്ങളും ഒരുമിച്ച് എത്തിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുടിയും താടിയും നീട്ടി വളര്‍ത്തിയ പുതിയ സ്‌റ്റൈലന്‍ ലുക്കിലാണ് മമ്മൂക്ക എല്ലാ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്.
ലോക്ക്‌ഡൌണിനു ശേഷം മലയാള സിനിമാ രംഗം വീണ്ടും സജീവമാകുകയാണ്. എളംകുളത്തെ പുതിയ വീട്ടിലായിരുന്നു കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഏറക്കുറേ പൂര്‍ണമായും മമ്മൂക്ക ചെലവിട്ടത്.
With Ichakka
Posted by Mohanlal on Thursday, 7 January 2021
Get real time update about this post categories directly on your device, subscribe now.