തീവ്രവാദബന്ധം: മലയാളിക്ക് 7 വര്‍ഷം തടവ്

ഐ എസ് തീവ്രവാദബന്ധമുണ്ടെന്ന് ആരോപമമുള്ള മലയാളിയായ വി കെ ഷാജഹാന്‍ ഏഴുവര്‍ഷം കഠിന തടവും 73,000 രൂപ പിഴയും.  ദില്ലി എന്‍ഐഎ കോടതിയുടേതാണ് വിധി

2016 മുതല്‍ ഐ.എസിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ കൂടാലി സ്വദേശിയായ വി കെ ഷാജഹാന്‍ 2017 ല്‍ തുര്‍ക്കിയിലേക്ക് അനധികൃതമായി കടക്കവേ പിടികൂടിതുര്‍ക്കി പൊലീസ് ഇന്ത്യക്ക് കൈമാറുകയായിരുന്നു

ആദ്യം മലേഷ്യവഴി തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമം നടത്തി. തുര്‍ക്കി സിറിയ അതിര്‍ത്തിയില്‍ വച്ച് ഇയാളെ പിടികൂടുകയും ചെയ്തു. വീണ്ടും തായ്ലന്റ് വഴി തുര്‍ക്കിയിലേക്ക് പോകൂന്നതിനിടെ വീണ്ടും പിടിയിലാകുകകയായിരുന്നു.

കുടുംബത്തോടൊപ്പം അവിടെ എത്താന്‍ ശ്രമം നടത്തിയത്. ഇവരെ പിന്നീട് രാജ്യത്തേക്ക് തിരിച്ചയക്കുകയായിരുന്നു. ഇയാളെ സഹായിച്ച ചൈന്നൈ സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വിചാരണ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News