തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി ഇവാൻ ഡിസൂസ കോട്ടയത്തെത്തി

യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ എഐസിസി ജനറൽ സെക്രട്ടറി ഇവാൻ ഡിസൂസ കോട്ടയത്തെത്തി.

പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. മധ്യകേരളത്തിലെ പരാജയത്തിൽ കേരളാ കോൺഗ്രസ് എമ്മിൻ്റെ കൊഴിഞ്ഞു പോക്ക് എത്രത്തോളം ബാധിച്ചു എന്നതും യോഗം ചർച്ച ചെയ്തു.

എന്നാല്‍ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണാൻ ഇവാൻ ഡിസൂസ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here