ഗ്ലാമറസ് ലുക്കില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി രചന നാരായണന്‍കുട്ടി. പൊതുവേ നാടന്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടുകളാണ് താരം ചെയ്യാറുള്ളത്.
എന്നാല്‍ ഇത്തവണത്തെ ഫോട്ടോഷൂട്ടിന് കുറച്ച് പ്രത്യേകതകളുണ്ട്. നല്ല കിടിലന്‍ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്. വൈറ്റില്‍ ചുവപ്പ് പൂക്കളുള്ള ഷോര്‍ട്ട് ഫ്രോക്കാണ് രചന ധരിച്ചിരിക്കുന്നത്.
ഗരീഷ് ഗോപിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നോബിള്‍ പൗലോസ് ആണ് മേക്കപ്പ്. ഇതിനോടകം ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
അതേസമയം ചിത്രത്തിന് താരം നല്‍കിയ അടിക്കുറുപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
‘സുഖകരവും സൗകര്യപ്രദവുമായ ജീവിതം യഥാര്‍ത്ഥ ജീവിതമല്ല…ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്’ എന്ന ക്യാപ്ഷനോടെയാണ് രചനയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
A comfortable, convenient life is not a real life – the more comfortable, the less alive. The most comfortable life is…
Posted by Rachana Narayanankutty on Wednesday, 6 January 2021
Get real time update about this post categories directly on your device, subscribe now.