പിണറായി വിജയൻറെ മൈൻഡ് സെറ്റിപ്പോൾ എന്തായിരിക്കും ?മനുഷ്യനല്ലേ പുള്ളിയും

എല്ലാക്കാലത്തും ജാതി അധിക്ഷേപം നേരിട്ട രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ. കേരള ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തവിധം വികസന മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചിട്ടും അതിനൊട്ട് ഒരു കുറവുമില്ല.

എന്താണ് പിണറായി വിജയന്റെ മൈൻഡ് സെറ്റ് എന്ന് ചോദിച്ചു കൊണ്ട് ആര്‍ജെ സലിം എഴുതിയ കുറിപ്പ് വൈറൽ.

കുറിപ്പിന്റെ പൂർണ്ണരൂപം;

പിണറായി വിജയൻറെ മൈൻഡ് സെറ്റിപ്പോൾ എന്തായിരിക്കും ?

കേരള ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധമുള്ള വികസന മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചിട്ടും നൂറ്റാണ്ടിലെ വെല്ലുവിളികളെ വിജയകരമായി നേരിട്ടിട്ടും ഇന്നും ഒരു ചെത്തുകാരന്റെ മകനായ ഒരു ഈഴവനായി  ജാതി അധിക്ഷേപം നേരിടേണ്ട ഒരവസ്ഥ അദ്ദേഹം നേരിടുന്നത് എങ്ങനെ ആയിരിക്കും. ?
അതിലിപ്പോൾ ആലോചിക്കാൻ എന്തെങ്കിലും ഉണ്ടായിട്ടല്ല. കഴുത്തിന് മേലെ വെള്ളം വന്നാൽ വെള്ളത്തിന് മേലെ തോണി. അത്രേയുള്ളൂ പിണറായിക്ക് എന്തും.
മുഖ്യമന്ത്രിയായ കഴിഞ്ഞ അഞ്ചുവർഷത്തെ പെരുമാറ്റം മാത്രം മതിയല്ലോ അത് മനസ്സിലാക്കാൻ. അത് അറിയാഞ്ഞിട്ടല്ല. എങ്കിലും വെറുതെ ആലോചിച്ചു പോകുന്നതാണ്. മനുഷ്യനല്ലേ പുള്ളിയും.
ഇന്ന് വരെ അങ്ങോട്ട് പോയി കുത്തികുത്തി ചോദിച്ചിട്ടല്ലാതെ ഒരൊറ്റ തവണ പോലും ആ മനുഷ്യൻ തന്റെ ജാതി ഇതാണെന്നും, എന്നെ ജാതി അധിക്ഷേപം നടത്തുന്നെ എന്നും ആരോടെങ്കിലും പരാതി പറഞ്ഞു കണ്ടിട്ടില്ല.
“എന്റെ അച്ഛനെ സ്നേഹിക്കുന്ന പോലെ ഞാൻ അദ്ദേഹത്തിന്റെ തൊഴിലിനേയും സ്നേഹിക്കുന്നു.”
“എന്റെ ജാതി ഇടയ്ക്കിടെ ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഞാന്‍ ഇന്ന ജാതിയില്‍ പെട്ട ആളാണെന്നാണ് അവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂവെന്ന് അവര്‍ കരുതുന്നു. കാലം മാറി എന്ന കാര്യം ഇവരാരും ഓർക്കുന്നില്ല”
എന്നിങ്ങനെ അളന്നു മുറിച്ചുള്ള മറുപടിയില്ലാതെ മറ്റൊന്നും പിണറായി പറഞ്ഞിട്ടേയില്ല. ഇതിൽ രണ്ടാമത്തെ മറുപടിയുടെ കനം എനിക്ക് മനസ്സിലായത് മാസങ്ങൾ കഴിഞ്ഞാണ്. അത്രയധികം ഉൾക്കരുത്തിന്റെ ബലമുണ്ട് അതിൽ. അതിനു മുകളിൽ വളർന്ന മനസിന്റെ വലിപ്പമുണ്ട് അതിൽ. ഇതിന്റെയൊക്കെ നിസ്സാരത കാണുന്ന തിരിച്ചറിവുണ്ടതിൽ.
വെള്ളാപ്പള്ളിയുടെ BDJS അടുത്ത തിരഞ്ഞെടുപ്പിൽ 39 സീറ്റ് ആവശ്യപ്പെടും എന്നാണ് കേൾക്കുന്നത്. ഈഴവ വോട്ടുകൾ വിഘടിക്കുന്നത് സിപിഎമ്മിന് ഗുണകരമായ കാര്യമേയല്ല. വേണമെങ്കിൽ പിണറായിക്ക് ഇതൊരു അവസരമാക്കിയെടുത്തു തന്റെ ഈഴവത്വത്തിനെ രാഷ്ട്രീയമായ മുതലെടുപ്പിന് ഉപയോഗിക്കാം.
അതും ഒരു ഹൈക്കോടതി മുൻ ജഡ്‌ജി തന്നെ ഇങ്ങനെയൊരു പ്രസ്‌താവന ഇറക്കിയ സാഹചര്യത്തിൽ ഇരവാദത്തിനും സ്‌കോപ്പുണ്ട്. അതിന് രാഷ്ട്രീയപരമായ ന്യായീകരണങ്ങളും ചമയ്ക്കാം. പക്ഷെ ചത്ത് കളഞ്ഞാലും ചെയ്യില്ല. കാരണം, പേര് പിണറായി വിജയനെന്നാണ്.
മുല്ലപ്പള്ളി രണ്ടാഴ്ച്ച മുൻപാണ് പത്രക്കാരുടെ മുന്നിൽ വന്നിരുന്നു ഒരു മാൻപേടയെപ്പോലെ തന്നെ ആക്രമിച്ചില്ലേ എന്ന് ചോദിച്ചുകൊണ്ട് കൊഞ്ചിയത്. അയാളുടെ വായിൽ നിന്ന് വന്ന വഷള് വർത്തമാനത്തിന്റെ കണക്കിൽ പത്തിലൊന്ന് ഓഡിറ്റ് പോലും നേരിടാതെയാണ് ഈ കരച്ചിലെന്നോർക്കണം.
ഇവിടെ വേറൊരു മനുഷ്യൻ കൊച്ചിയിലെ ഒരു കൂട്ടം വാഴകളുടെ പെറപ്പിന്റെ പേരിൽ ഒരു കാര്യവുമില്ലാതെ അപമാനിക്കപ്പെട്ടിട്ടും അതിനൊന്നും പട്ടിക്കാട്ടത്തിന്റെ വില പോലും കൊടുക്കാതെ തന്റെ ജോലി ചെയ്തുകൊണ്ടേയിരിക്കുന്നു.
ഇനി അങ്ങോട്ടു പോയി ഇക്കാര്യം എടുത്തിട്ട് ചോദിച്ചു ബുദ്ധിമുട്ടിച്ചാൽ മാത്രമാണൊരു പ്രതികരണം വന്നേക്കുക. അതും എങ്ങനെയാണന്നു നമുക്കൂഹിക്കാം.
ഒരു വല്ലാത്ത മനുഷ്യൻ !

പിണറായി വിജയൻറെ മൈൻഡ് സെറ്റിപ്പോൾ എന്തായിരിക്കും ?

കേരള ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധമുള്ള വികസന മുന്നേറ്റത്തിന്…

Posted by RJ Salim on Wednesday, 6 January 2021

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here