
ആര്യനാട് നെടുമങ്ങാട് റോഡില്‍ കുളപ്പട കളിയല്‍നടയില്‍ അമിത വേഗത്തില്‍ എത്തിയ സ്‌കൂട്ടര്‍ ബസിലിടിച്ചു രണ്ടു പേര്‍ മരിച്ചു.
കുളപ്പട മൊണ്ടിയോട് ഐ.എസ് മന്‍സിലില്‍ ഇസ്മായില്‍ (34), പൂവച്ചല്‍ ആലമുക്ക് എം എസ് മന്‍സിലില്‍ നാസര്‍ എന്ന ഷാഹിര്‍(50) എന്നിവരാണ് മരിച്ചത്.
വൈകുന്നേരം 5.30 മണിയോടെയാണ് അപകടം. നെടുമങ്ങാട് നിന്നും ആര്യനാട് വരികെയായിരുന്ന ആര്യനാട് ഡിപ്പോയുടെ ബസില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഫാസിനോ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇടിയെ തുടര്‍ന്ന് സ്‌കൂട്ടര്‍ ബസിനടിയിലേക്ക് കയറി. ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃദദേഹം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here