സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻറുമായി സൗരവ് ഗാംഗുലി ആശുപത്രി വിട്ടു.

അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്ന വുഡ് ലാൻഡ് ആശുപത്രിയില്‍ നിന്ന് വ്യാഴാഴ്ചയാണ് കൊൽക്കത്തയിലെ വീട്ടിലേക്ക് മടങ്ങിയത്. താൻ പൂർണ ആരോഗ്യവാനാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ചികിത്സിച്ച മെഡിക്കൽ സംഘത്തെിന് ഗാംഗുലി നന്ദി പറഞ്ഞു.

വീട്ടിലാണെങ്കിലും ഗാംഗുലിയുടെ ആരോഗ്യകാര്യത്തിൽ ഡോക്ടർമാർ ഇനിയും ശ്രദ്ധ പുലർത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയാണ് നെഞ്ചുവേദനയെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയടക്കം നിരവധി പ്രമുഖർ ഗാംഗുലിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അഞ്ച് ദിവസമാണ് ഗാംഗുലി ആശുപത്രിയിൽ കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News