നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും; ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കം

നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. പിണറായി മന്ത്രിസഭയുടെ അവസാന ബജറ്റ് അവതരണവും , ചര്‍ച്ചയുമാണ് മുഖ്യ അജണ്ടകള്‍. ഗവര്‍ണറുടെ നയപ്രഖ്യയാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.

പതിന്നാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ മന്ത്രിസഭ പാസാക്കിയ പ്രമേയം ഗവര്‍ണര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് വായിക്കുമോ എന്ന ചോദ്യമാണ് സഭ സമ്മേളനത്തിന്റെ ആദ്യ ദിവസത്തെ ഉദ്യേഗഭരിതമാക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയം നല്‍കിയ വര്‍ദ്ധിത വീര്യം ഭരണപക്ഷ ബെഞ്ചുകളില്‍ പ്രകടമാകുമെന്നത് ഉറപ്പ്. സ്വര്‍ണ്ണക്കടത്ത് , കിഫ് ബി യിലെ സി ആന്റ് ഏജി റിപ്പോര്‍ട്ട് എന്നീ തേഞ്ഞ് പഴകിയ ആരോപണങ്ങള്‍ക്ക് അപ്പുറം തിരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണം മറികടക്കാന്‍ പ്രതിപക്ഷത്തിന്റെ കൈയ്യില്‍ എന്ത് വാക്‌സിന്‍ ആണ് ഉള്ളതെന്ന് ഇനിയും വ്യക്തമല്ല.

ഗെയില്‍ പൈപ്പ് ലൈന്‍ അടക്കമുള്ള വന്‍ വികസന നേട്ടങ്ങളും , കോവിഡ് പോരാട്ടത്തിലെ ഖ്യാതിയും , അടിസ്ഥാന സൗകര്യ വികസന നേട്ടങ്ങളും , സാമൂഹ്യക്ഷേമ പെന്‍ഷനും , ഭക്ഷ്യ കിറ്റും അടക്കം അമ്പൊടുങ്ങാത്ത ആവനാഴിയുമായിട്ടാവും ഭരണപക്ഷ എം എല്‍ എ മാര്‍ സഭാ സമ്മേളനത്തിലെത്തുക.

സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം സി ആന്റ് എജി റിപ്പോര്‍ട്ട പരസ്യപ്പെടുത്തി എന്ന വി.ഡി സതീശന്റെ പരാതിയിന്‍ മേല്‍ മന്ത്രി ഐസക്കിനെതിരായ പ്രിലിലേജ് ആന്റ് എത്തിക്‌സ് കമ്മറ്റിയുടെ വരാന്‍ പോകുന്ന ശുപാര്‍ശ എന്നീവ സഭ സമ്മേളനത്തിന് ചൂട് പകരും.

രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തു എന്നാരോപിച്ച് ഇരുപക്ഷവും , പ്രത്യേകമായി നല്‍കിയ പരാതികളില്‍ സ്പീക്കര്‍ എന്ത് തീരുമാനം എടുക്കും എന്നതും സഭാ സമ്മേളനത്തെ ഉദ്യേഗഭരിതമാക്കുന്നു.

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നിള്‍ക്കെ ജനുവരി 15ന് ഡോ . തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബജറ്റിനെ ഏറെ പ്രത്യാശയോടെയാണ് നാട് കാന്നുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News