കെ എം ഷാജിയുള്‍പ്പെടെയുള്ള നേതാക്കളുടെ അഴിമതി കേസുകള്‍; മുസ്ലീംലീഗില്‍ കടുത്ത പ്രതിസന്ധി

എം സി ഖമറുദ്ദീനും ഇബ്രാഹിം കുഞ്ഞിനും പിന്നാലെ കെ എം ഷാജിയും അറസ്റ്റിന്റെ വക്കില്‍ എത്തി നില്‍ക്കുന്നത് മുസ്ലിം ലീഗിനകത്ത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

നേതാക്കള്‍ അഴിമതി കേസുകളില്‍ അകത്ത് ആകുന്നത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ലീഗിന് തിരിച്ചടിയാകും.

മുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളും അഴിമതി കേസില്‍ അകത്താക്കുന്നത് കനത്ത രാഷ്ടീയ ആഘാതമാണ് ലീഗിന് ഏല്‍പ്പിച്ചിരിക്കുന്നത്.

എം സി കമറുദ്ദീനും ഇബ്രാഹിം കുഞ്ഞിനും പിന്നാലെ അറസ്റ്റിന്റെ വക്കില്‍ എത്തി നില്‍ക്കുകയാണ് കെ എം ഷാജി എംഎല്‍എ.

മൂന്ന് മണിക്കൂര്‍ നീണ്ട വിജിലന്‍സ് ചോദ്യം ചെയ്യലില്‍ ഷാജി നല്‍കിയ വിവരങ്ങള്‍ ലീഗിന് കൂടുതല്‍ കുരുക്കായി.

കൂടുതല്‍ ലീഗ് ജില്ലാ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിജിലന്‍സ്. അഴീക്കോട് സ്‌കൂള്‍ കോഴക്കേസില്‍ ലീഗ് പ്രാദേശിക നേതൃത്വം തന്നെയാണ് പരാതിക്കാര്‍ എന്നതും ലീഗിന് തലവേദനയാണ്.

യുഡിഎഫിലെ ലീഗിന്റെ വിലപേശല്‍ ശക്തിയും അഴിമതി കേസുകള്‍ ദുര്‍ബലമാക്കും. പരാജയ ഭീതിയില്‍ അഴീക്കോട് നിന്നും മാറി കണ്ണൂരില്‍ മത്സരിക്കാനാണ് ഷാജിയുടെ ശ്രമം.

നിലവില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റായ കണ്ണൂര്‍ വിട്ട് നല്‍കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ വിജിലന്‍സ് കുരുക്ക് മുറുക്കിയതോടെ ഷാജിയെ മത്സരിപ്പിക്കാനുള്ള സാധ്യതകള്‍ക്കും മങ്ങലേറ്റു

നേതാക്കള്‍ കൂട്ടത്തോടെ അഴിമതിക്കേസുകളില്‍ അകത്താകുന്നത് അണികള്‍ക്ക് ഇടയിലും ആശങ്ക സ്യഷ്ടിച്ചിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ അഴിമതിക്കേസുകള്‍ പാര്‍ട്ടി അണികള്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ വിശദീകരിക്കുക എന്നതായിരിക്കും ലീഗ് നേരിടുന്ന പ്രധാന വെല്ലുവിളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News