ആളിക്കത്തി കര്‍ഷക പ്രക്ഷോഭം 44-ാം ദിവസം; ഇന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം 44-ാം ദിവസം. ഇന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും.  അതേ സമയം നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാണമെടുക്കാമെന്ന നിലപാട് സ്വീകരിച്ചു സമരം ഒത്തുതീര്‍പ്പക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

പ്രക്ഷോഭം അതിരൂക്ഷമായി നില്‍ക്കെയാണ് ഇന്ന് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച.

കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ , റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ 40 കര്‍ഷക സംഘടന പ്രതിനിധികളും പങ്കെടുക്കും.

അതേ സമയം സമരം അതിരൂക്ഷമായതോടെ നിയമങ്ങള്‍ നടപ്പിലാക്കണോ എന്ന് സംസ്ഥാങ്ങള്‍ക്ക് തീരൂമാനിക്കാമെന്ന നിലപാട് ഇന്നത്തെ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചേക്കുമെന്നാണ് സൂചന.

എന്നാല്‍ കര്‍ഷക സംഘടനകള്‍ ഇത്തരം നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. പ്രത്യേകിച്ചു ഇത്തരം നിര്‍ദേശം അംഗീകരിച്ചാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാങ്ങളിലെ നിയമങ്ങള്‍ പിന്‍വലിക്കില്ല.

സമരക്കാരെ അനുണയിപ്പിക്കാനുള്ള മോഡിബിസര്കാരിന് നീക്കം മാത്രമായാണ് കര്‍ഷകര്‍ പുതിയ നീക്കത്തെ വിലയിരുത്തുന്നത്.ഇതിനെ 3 കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, താങ്ങ് വില നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍.

സമരം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ ഇന്നലെ ട്രാക്റ്റര്‍ മാര്‍ച്ച് നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News