
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും. പൂനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ,ദില്ലി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദ്രബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് വാക്‌സിന്‍ എത്തിക്കും.
തുടര്‍ന്ന് രാജ്യത്തെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് വാക്‌സിനുകള്‍ മാറ്റും. യാത്ര വിമാനങ്ങളിലാണ് വാക്‌സിനുകള്‍ എത്തിക്കുക. .വിതരണത്തിന് മുന്നോടിയായി 736 ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍ നടക്കും.
വാക്‌സിന്‍ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താന്‍ സാധിക്കുന്നു എന്ന് പരിശോധിക്കുന്നതിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്ന് ഡ്രൈ റണ്‍ നടത്തുനത്.
കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം ഇന്ന് കേരളത്തിലെത്തും.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ മേധാവി ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പിന്തുണ നല്‍കുന്നതിനുമാണ് എത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here