130 രൂപ മുടക്കി അരമണിക്കൂറിനകം 5,000 രൂപ വരെ സമ്പാദിക്കാം; ഓണ്‍ലൈന്‍ തട്ടിപ്പ് വേരുറപ്പിക്കുന്നതിങ്ങനെ

130 രൂപ മുടക്കി അരമണിക്കൂറിനകം 5,000 രൂപ വരെ സമ്പാദിക്കാം. കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വേരുറപ്പിക്കുന്നത് ഇത്തരത്തിലുള്ള മോഹനവാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടാണ്.

സമീപകാലത്താണ് തട്ടിപ്പുകാരുടെ സന്ദേശം വാട്ട്‌സ് ആപ്പില്‍ എത്തിത്തുടങ്ങിയത്. വയനാട്ടിലാണ് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തട്ടിപ്പുസംഘം ഹാക്ക് ചെയ്ത മൊബൈല്‍ നന്പറുകളിലാണ് സന്ദേശം എത്തുന്നതെന്നു സൂചനയുണ്ട്. നഷ്ടപ്പെട്ടതു ചെറിയ തുകയായതിനാല്‍ പലരും പോലീസില്‍ പരാതി നല്‍കുന്നില്ല.

ഫോണില്‍ വരുന്ന സന്ദേശത്തില്‍ പറയുന്ന ലിങ്കില്‍ കയറി 130 രൂപ അടച്ച് 30 മിനിറ്റുവരെ ചെലവഴിച്ചാല്‍ 1,500 രൂപ മുതല്‍ 5,000 രൂപ വരെ സമ്പാദിക്കാമെന്നാണ് തട്ടിപ്പുസംഘത്തിന്റെ വാഗ്ദാനം.

നിരവധി പേര്‍ തട്ടിപ്പുസംഘത്തിന്റെ വലയില്‍പ്പെട്ടതായാണ് വിവരം.ഇതു തട്ടിപ്പുകാര്‍ക്കു സൗകര്യമാകുകയാണ്. സംഭവത്തില്‍ കാര്.മാ. അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News