
ആരോഗ്യ, പാര്‍പ്പിട, വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കി പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപനം. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കും.
25000 പുതിയ പട്ടയങ്ങള്‍ നല്‍കും.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത് 2022 ല്‍ പൂര്‍ത്തികരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ലോക്ക് ഡൗണ്‍ കാലത്ത് ഒരാളെപ്പോലും പട്ടിണി കിടത്താത്തതില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു.
രണ്ട് മണിക്കൂര്‍ 10 മിനിട്ട് നീണ്ട് നിന്ന നയപ്രഖ്യപനത്തില്‍ ജനക്ഷേമപദ്ധതികളുടെ കുത്തൊഴുക്ക് ആയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചായിരിന്നു ഗവര്‍ണറുടെ തുടക്കം
വയോജന ഡിജിറ്റല്‍ സാക്ഷരത ക്ക് ഐടി @ എല്‍ഡര്‍ലി പദ്ധതി ആരംഭിക്കും.മുതിര്‍ന്ന പൗരന്മാര്‍ക്ക് തൊഴില്‍ വൈദഗ്ധ്യം രേഖപ്പെടുത്താന്‍ പൈതൃകം വെബ് പോര്‍ട്ടല്‍ ആരംഭിക്കും.
ലൈഫിന്റെ രണ്ടാം ഘട്ടം ഈ വര്‍ഷം തുടങ്ങുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ നിക്ഷേപ സൗഹൃദ പരിപാടി ആരംഭിക്കും.
തിരുവനന്തപുരം, കാസര്‍ഗോഡ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേന്ദ്രത്തിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് വേഗത്തില്‍ ആരംഭിക്കും.
ആരോഗ്യമേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നയപ്രഖ്യാപനത്തില്‍ നല്‍കിയിട്ടുണ്ട്. വലിയ ദുരന്തങ്ങള്‍ നേരിടാന്‍ പ്രത്യേക ദൗത്യസേന രൂപീകരിക്കും .
ദേവസ്വം ഭൂമി തിരിച്ചു പിടിക്കാന്‍ ദേവസ്വം ട്രൈബ്യൂണല്‍ തുടങ്ങും.കുടുബശ്രിയുടെ ബജറ്റ് വിഹിതം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here