എറണാകുളം അങ്കമാലി അതിരൂപതയ്ക്കെതിരായ വ്യാജപട്ടയ പരാതിയില്‍ ക‍ഴമ്പുണ്ടെന്ന് പൊലീസ്

എറണാകുളം- അങ്കമാലി അതിരൂപത തൃക്കാക്കരയില്‍ നടത്തിയ ഭൂമിയിടപാടില്‍ വ്യാജപട്ടയം നിര്‍മ്മിച്ചുവെന്ന പരാതിയില്‍ ക‍ഴമ്പുണ്ടെന്ന് പൊലീസ്.

കോടതി നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. തൃക്കാക്കരയിലെ ഭൂമിവില്‍പ്പനയ്ക്കായി വ്യാജപട്ടയം നിര്‍മ്മിച്ചതെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.

2017 മാര്‍ച്ചില്‍ സഭയുടെ ഉടമസ്ഥതയിലുളള തൃക്കാക്കരയിലെ 29.76 ഏക്കര്‍ ഭൂമിയുടെ വില്‍പ്പനയിലാണ് വ്യാജപട്ടയം നിര്‍മ്മിച്ചതായി പൊലീസ് പ്രാഥമികമായി കണ്ടെത്തിയത്. പോളച്ചന്‍ പുതുപ്പാറ എന്നയാളുടെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ഭൂമിവില്‍പ്പനയ്ക്കായി വ്യാജപട്ടയം നിര്‍മ്മിച്ചതായി പ്രാഥമികമായി കണ്ടെടത്തിയിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

1976ല്‍ രജിസ്റ്റര്‍ ചെയ്ത തൃക്കാക്കര ഭൂമിയുടെ പട്ടയത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതയെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ 1992ന് ശേഷമാണ് എറണാകുളം- അങ്കമാലി അതിരൂപതയുണ്ടായത്. അതുവരെ എറണാകുളം അതിരൂപത മാത്രമായിരുന്നു.

അതിനാല്‍ 2017ല്‍ വില്‍പ്പന നടത്തിയ പട്ടയം വ്യാജമാണെന്ന് പ്രാഥമികമായി മനസ്സിലാക്കുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരിയായ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News