കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധമായി; ഇല്ലാത്ത കാര്യങ്ങള്‍ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കുന്നു: എ വിജയരാഘവന്‍

ഇടതുപക്ഷത്തിനെതിരെ തല്‍പ്പര കക്ഷികള്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധമായി.

കേന്ദ്ര ഏജന്‍സികള്‍ സ്വയം തിരക്കഥ തയ്യാറാക്കുകയും അത് ചേര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു. അവര്‍ സമാന്തര ഭരണം സ്ഥാപിക്കുന്നുവെന്നും എ വിജയരാഘവന്‍.

ഇതിനെ രാഷ്ട്രീയമായി തുറന്നുകാണിക്കുമെന്നും എ വിജയരാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യംവയ്ക്കുന്നത്.

ഇത് ഒരു ദേശീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് വിഷയത്തില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനില്‍ നിന്ന് കേന്ദ്ര ഏജന്‍സികള്‍ വിശദീകരണം തേടാത്തതെന്താണെന്നും എ വിജയരാഘവന്‍ ചോദിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിക്കൊപ്പമാണെങ്കിലും ദേശീയ തലത്തില്‍ സഹകരിക്കാവുന്നവരെയെല്ലാം ക്യാമ്പെയ്‌നിന്റെ ഭാഗമാക്കും.

എന്‍സിപി-എല്‍ഡിഎഫ് ഭിന്നത മാധ്യമ സൃഷ്ടിമാത്രമാണെന്നും എ വിജയരാഘവന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News