കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ആവശ്യം കര്‍ഷകര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും വേണമെങ്കിൽ സുപ്രിംകോടതിയിൽ പോകു എന്നുമുള്ള വെല്ലുവിളി നിറഞ്ഞ നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചതോടെയാണ് എട്ടാം ഘട്ട ചർച്ചയും പരാജയപ്പെട്ടത്.
എന്നാൽ കോടതിയിൽ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും സമരം ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകുമെന്നും കർഷക നേതാക്കൾ നിലപാട് വ്യക്തമാക്കി. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തിപ്പെടും. 26ന് പതിനായിരക്കണക്കിന് കർഷകരെ അണിനിരത്തി ട്രാക്റ്റർ പരേഡ് നടത്തുമെന്നും ആൾ ഇന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ല കൈരളി ന്യൂസിനോട് വ്യക്തമാക്കി.
കരനിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റു കുറുക്കുവഴികളില്ല. നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകും.
ഞങ്ങള്‍ ഇവിടെ ജയിക്കും അല്ലെങ്കില്‍ ഇവിടെ മരിക്കും എന്ന് ചര്‍ച്ചയ്ക്കിടെ കര്‍ഷകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും ഒരുവിഭാഗം കര്‍ഷകര്‍ നിയമങ്ങള്‍ അംഗീകരിക്കുന്നുവെന്നും പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ചര്‍ച്ചയില്‍ മൗനവ്രതം ആചരിച്ചു.
നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ പ്രതികരണമുണ്ടായാല്‍ മാത്രം സംസാരിക്കാം എന്ന് നിലപാടെടുത്ത കര്‍ഷകരെ അനുനയിപ്പിക്കാന്‍ കൃഷി സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ ശ്രമം നടത്തി.
കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വം ചര്‍ച്ച നീട്ടിക്കൊണ്ടുപോവുകയാണെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. 15 വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Get real time update about this post categories directly on your device, subscribe now.