കറുത്ത നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത കരയുള്ള ഡബിള്‍ മുണ്ടും ധരിച്ച്‌ കലക്കൻ വേഷത്തിൽ ലാലേട്ടൻ

മോഹൻലാൽ ചിത്രം ആറാട്ടിന്റെ പുതിയ പോസ്റ്റ്ര്ർ പുറത്തിറങ്ങി.ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാല് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെയാണ് പങ്ക് വച്ചിരിക്കുന്നത്.

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്‍റെ ‘ആറാട്ട്’. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയതും വലിയ വാർത്തയായിരുന്നു

കറുത്ത നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത കരയുള്ള ഡബിള്‍ മുണ്ടും ധരിച്ച്‌ കസേരയിലിരിക്കുന്ന മോഹന്‍ലാല്‍ ആണ് പോസ്റ്ററില്‍. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. ചിത്രത്തിൻറെ പുതിയ പോസ്റ്റര്ർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടിക്കഴിഞ്ഞു.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.

ചിത്രം ബിഗ് ബജറ്റ് ചിത്രമാണെന്നും അതിനാല് തന്നെ സിനിമ തിയറ്ററിലായിരിക്കും റിലീസ് ചെയ്യുന്നതെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണനും തിരാക്കഥാകൃത്ത് ഉദയകൃഷ്ണനും പറയുന്നു.മോഹൻലാലിൻറെ കുടുംബചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷർക്ക് നിരാശപ്പെടേണ്ടി വരില്ല എന്നാണ് പുറത്ത് വരുന്ന വാർത്തകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here