യൂണിവേ‍ഴ്സിറ്റി കോളേജിനെതിരെ വീണ്ടും സംഘടിതമായ ആക്രമണം

യൂണിവേഴ്സിറ്റി കോളേജിനെതിരെ വീണ്ടും സംഘടിതമായ ആക്രമണം NIR F റാങ്കിംഗിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യൂണിവേഴ്സിറ്റി കോളേജ് കേരള സർവ്വകലാശാല നടത്തിയ ബിരുദ ബിരുദാനന്തര പരീക്ഷകളിൽ ഇത്തവണ 40 ൽ അധികം റാങ്കുകൾ നേടിയിരിക്കുന്നു.

കോവിസ്‌ കാലത്ത് ഉന്നത വിദ്യാഭ്യാസം ബുദ്ധിമുട്ടിലായിരുന്നിട്ടും സംസ്ഥാന സർക്കാറിൻ്റെ കൃത്യമായ ഇടപെടലുകളിലൂടെ ഓൺലൈൻ ക്ലാസുകളും മോഡൽ പരീക്ഷകളും സമയബന്ധിതമായിനടത്തി സർവ്വകലാശാല പരീക്ഷകൾക്ക് വിദ്യാർത്സികളെ സജ്ജരാക്കുകയും പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുകയും ചെയ്തു എന്നു തെളിയിക്കുന്നതാണ് വിദ്യാർത്ഥികളുടെ ഈ മികച്ച പ്രകടനം.

എന്നാൽ വിദ്യാർത്ഥികളുടെ ഉന്നത വിജയം ചില മാധ്യമങ്ങൾ മറച്ചു വക്കുകയും സർവ്വകലാശാല ആസ്ഥാനത്തു നടന്നതായി പറയപ്പെടുന്ന സംഭവത്തിൽ കോളേജിൻ്റെ പേരു കളങ്കപ്പെടുത്തുന്ന തിനായി മനപൂർവ്വം വലിച്ചിഴക്കുകയാണ്. ഇതിൽ കോളേജിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും അനദ്ധ്യാപകരും തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News