
തിരുവനന്തപുരം – കേരള സർവ്വകലാശാല യൂണിയൻ, സെനറ്റ് തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐ ക്ക് ഉജ്വല വിജയം. ചെയർമാൻ -അനില രാജ് (ടി.കെ.എം.എം നഗ്യാർകുളങ്ങര), ജനറൽ സെക്രട്ടറി നകുൽ ജയചന്ദ്രൻ (ഗവ. സംസ്കൃത കോളേജ് തിരുവനന്തപുരം) വൈസ് ചെയർമാൻമാർ – അയിഷ ബാബു (എസ്.എൻ കോളേജ് കൊല്ലം), ദൃശ്യമോൾ റ്റി.കെ (എൻ.എസ്.എസ് കോളേജ് പന്തളം ), ശ്രുതി പി.വി ( ഇക്ബാൽ ട്രേനിങ്ങ് കോളേജ് ,പെരിങ്കമല ) ജോ സെക്രട്ടറി – അരവിന്ദ്.രാജ് (ബിഷപ്പ് മൂർ കോളേജ് മാവേലിക്കർ) മുഹമ്മദ് റഫീക്ക് (സെൻ്റ് സിറിൾസ് കോളേജ് അടൂർ)അക്കൗണ്ട്സ്, സ്റ്റുഡൻ്റ്സ് കൗൺസിൽ സീറ്റുകളിൽ മുഴുവൻ സീറ്റിലും, എക്സിക്യൂട്ടീവിൽ 15 ൽ പതിനാലിലും എസ്.എഫ്.ഐ പാനൽ വിജയിച്ചു. ഒന്ന് വീതം സെനറ്റ്, എക്സിക്യൂട്ടീവ്, സ്റ്റുഡൻസ് കൗൺസിൽ സീറ്റുകളിൽ എസ്.എഫ്.ഐ എ.ഐ.എസ്.എഫ് സ്ഥാനാർഥികളെ പിന്തുണച്ചു.
സെനറ്റിൽ വിജയിച്ചവർ – റിയാസ് വഹാബ് (SFl സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കാര്യവട്ടം ക്യാമ്പസ്, ആര്യ പ്രസാദ് (SFl സംസ്ഥാന കമ്മിറ്റി അംഗം, രക്തസാക്ഷി അജയ് പ്രസാദിൻ്റെ സഹോദരി ,ഡി.ബി കോളേജ് ശാസ്താംകോട്ട). അലീന അമൽ (CSl ലോ കോളേജ്), അൽ ആനന്ദ് (ലോ അക്കാഡമി), അനന്ദു.എ (എസ്.എൻ കോളേജ് കൊല്ലം), ചന്ദു.എ.എൽ ( യുണിവേഴ്സിറ്റി കോളേജ്), നൗഫൽ.എൻ (കാര്യവട്ടം ക്യാമ്പസ് ), സച്ചു.എസ്.നായർ (ഗവ ലോ കോളേജ് തിരുവനന്തപുരം), അനന്ദു.എസ്.പോച്ചയിൽ (എ.ഐ.എസ്.എഫ് )

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here