ചാര്‍ലിയുടെ തമി‍ഴ് റീമേക്ക് ‘മാരാ’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

മലയാളത്തിലെ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് ‘മാര’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. മാധവന്‍ കേന്ദ്ര കഥാപാത്ര ത്തിലെത്തുന്ന ചിത്രത്തിന് 2.29 മണിക്കൂറാണ് ദൈര്‍ഘ്യം. മാരയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച കവിത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ചാർലിയുടെ തമിഴ് പതിപ്പായ മാരായുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദിലീപ് കുമാറാണ്.

ചാർലി കണ്ട പ്രതീക്ഷയില് മാരാ കാണുന്നവർക്ക് ചെറിയ നിരാശ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകള്. മലയാളത്തിലെ ചാർലിയില് നിന്നും അല്പം വ്യത്യസങ്ങളോടു കൂടിയാണ് തമിഴ് പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
2015 ല് പുറത്തിറങ്ങിയ ദുല്ക്കർ സല്മാൻ ചിത്രം ചാർലി 100 ദിവസത്തിലധികം തിയറ്ററില് നിറഞ്ഞുനിന്നിരുന്നു. വ്യത്യസത രൂപത്തിലും വേഷത്തിലും എത്തിയ ദുല്ക്കറിന് ചിത്രത്തിൻറെ റിലീസിനു മുന്പ് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാനും കഴിഞ്ഞിരുന്നു. മാർട്ടിൻ പ്രക്കാട്ടാണ് ചാർലിയുടെ സംവിധാനം നിർവ്വഹിച്ചത്.

ആമസോണ് പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രം പ്രമോദ് ഫിലിംസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, അകല്കാണ്ടര്‍ ബാബു, ശിവദ നായര്‍, മൗലി, പത്മാവതി റാവു, അഭിരാമി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ്പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News