കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കണ്ണൂരില്‍ നടക്കുന്ന കര്‍ഷക സത്യാഗ്രഹം 18 ദിവസം പിന്നിട്ടു

പോരാടുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കണ്ണൂരില്‍ നടക്കുന്ന കര്‍ഷക സത്യാഗ്രഹം 18 ദിവസം പിന്നിട്ടു. സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലാണ് സമരം നടക്കുന്നത്.കണ്ണൂരിലെ ഈ സമരപ്പന്തലില്‍ നിന്നുമാണ് മറ്റന്നാള്‍ ദില്ലിയിലേക്കുള്ള കര്‍ഷക റാലി പുറപ്പെടുക.

കണ്ണൂരിലെ ഹെഡ് പോസ്റ്റ് ഓഫീസ് കഴിഞ്ഞ 18 ദിവസമായി കര്‍ഷകരുടെ സമര കേന്ദ്രമാണ്.കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലില്‍ നിനുള്ള കര്‍ഷകരാണ് അനിശ്ചിത കാല സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നത്.

രാജ്യ തലസ്ഥാനത്തെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കണ്ണൂരില്‍ നടക്കുന്ന സമരത്തിനും ബഹുജനകളുടെ പിന്തുണയുണ്ട്.സമരത്തിന് ആവേശം പകരാന്‍ ഓരോ ദിവസവും ഓരോ പ്രമുഖ നേതാക്കളുടെ സാനിധ്യവുമുണ്ട്

കണ്ണൂരിലെ കര്‍ഷക സമര കേന്ദ്രത്തില്‍ നിന്നാണ് ജനുവരി 11 ന് ദില്ലിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് ആരംഭിമാകുന്നത്.വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ കണ്ണൂരിലെ സമര കേന്ദ്രത്തില്‍ എത്തുകയും ഇവിടെ നിന്നും 500 പേരുടെ റാലി പുറപ്പെടുകയും ചെയ്യും.

ജനുവരി 24 ന് 500 പേര്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ സംഘവും കണ്ണൂരില്‍ നിന്ന് തന്നെ പുറപ്പെടും.കര്‍ഷക മാര്‍ച്ചിന് തുടക്കം കുറിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് കണ്ണൂരിലെ കര്‍ഷകരുടെ സമരപന്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News