ഖത്തറുമായുള്ള  കര, സമുദ്ര, വ്യോമ ഗതാഗത ബന്ധം  ഇന്ന്  പുനരാരംഭിക്കും

ഖത്തറുമായുള്ള  കര, സമുദ്ര, വ്യോമ ഗതാഗത ബന്ധം  ഇന്ന്  പുനരാരംഭിക്കും . കഴിഞ്ഞ ദിവസം സൗദി റിയാദിലെ അൽ ഉലയിൽ നടന്ന ജിസിസി ഉച്ചകോടിയിൽ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം പുനരാരംഭിക്കാൻ തീരുമാനമായിരുന്നു.

യുഎഇ, സൗദി, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ 2017ലാണ് ഖത്തറുമായുള്ള ബന്ധം ഉപേക്ഷിച്ചത്. യുഎഇക്കെതിരെ ഖത്തർ നൽകിയിരുന്ന കേസുകൾ മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഖത്തറുമായുള്ള മറ്റു പ്രശ്നങ്ങൾ വൈകാതെ ചർച്ച ചെയ്ത് പരിഹരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹൂൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News