മുന്‍ ഒമാന്‍ ഭരണാധികാരി ഖാബൂസിന്റെ സ്മരണയ്ക്കായി തയ്യാറാക്കിയ ഓര്‍മ പുസ്തകം പ്രകാശനം ചെയ്തു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ ടി ജലീലാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.
ഒമാന്‍ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ കാബൂസ് അന്തരിച്ചിട്ട് ജനുവരി 10 ന് ഒരു വര്‍ഷം തികയുകയാണ്.
ഇതോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ സ്മരണക്കായി കാലിക്കറ്റ് സര്‍വകലാശാല പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
സുല്‍ത്താന്റെ മരണത്തോടനുബന്ധിച്ചു വിവിധ ഇന്ത്യന്‍ ഭാഷകളിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍,എഡിറ്റോറിയലുകള്‍, ഫീച്ചറുകള്‍ എന്നിവയുടെ അറബിയിലേക്കുളള വിവര്‍ത്തനം ഉള്‍ക്കൊളളിച്ചാണ് ഓര്‍മപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചെയര്‍മാന്‍ ഡോ. എ ബി മൊയ്തീന്‍കുട്ടിയുടെ മേല്‍നോട്ടത്തില്‍ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് അധ്യാപകരായ ഡോ. മുഹമ്മദ് റിയാസും ഡോ. സൈനുല്‍ ആബിദും ചേര്‍ന്നാണ്. ഇന്ത്യ-ഒമാന്‍ ബന്ധം സുദൃഢമാക്കിയ മുന്‍ ഒമാന്‍ ഭരണാധികാരികൂടിയാണ് ഖാബൂസ്.
Get real time update about this post categories directly on your device, subscribe now.