കാസര്‍ഗോഡ് വേനല്‍മഴയില്‍ വ്യാപകമായി പച്ചക്കറി കൃഷി നശിച്ചു

കാസര്‍ഗോഡ് മടിക്കൈ എരിക്കുളത്ത് വേനല്‍മഴയില്‍ വ്യാപകമായി പച്ചക്കറി കൃഷി നശിച്ചു. ജില്ലയില്‍ കുടുതല്‍ പച്ചക്കറി ഉല്പാദിപ്പിക്കുന്ന പ്രദേശമാണിത്.

പന്തല്‍ തകര്‍ന്ന് വീണ് പാവല്‍ കൃഷിയാണ് വ്യാപകമായി നശിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉള്‍പ്പടെ ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു.

ഭീമമായ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. അര്‍ഹമായ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്ന് ജനപ്രതിനിധികള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel