ആളിക്കത്തി കർഷക പ്രക്ഷോഭം 45-ാം ദിനം; റിപ്പബ്ലിക് ദിനത്തിൽ ട്രാക്റ്റർ പരേഡുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷകര്‍

ആളിക്കത്തി കർഷക പ്രക്ഷോഭം 45-ാം ദിനം.  കേന്ദ്രസർക്കാരുമായി നടന്ന 8ആം വട്ട ചർച്ച പരായപ്പെട്ടതോടെ സമരം തുടരുകയാണ് കർഷകർ. റിപ്പബ്ലിക് ദിനത്തിൽ ട്രാക്റ്റർ പരേഡുമായി മുന്നോട്ട് പോകനാണ് തീരുമാനം.

അതേ സമയം അടുത്ത വെള്ളിയാഴ്ച കേന്ദ്രസർക്കാർ വീണ്ടും കർഷക നേതാക്കളുമായി ചർച്ച നടത്തും. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്നും വേണമെങ്കിൽ സുപ്രിംകോടതിയെ സമീപിക്കാനുമായിരുന്നു ഇന്നലെ ചേർന്ന യോഗത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്.

ഇതോടെ സമരം തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്റ്റർപരേഡുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.

അതേ സമയം കർഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച സുപ്രിംകോടതിയുടെ പരിഗണനക്ക് വരും.

എന്നാൽ സമരം അവസാനിപ്പിക്കാൻ സുപ്രിംകോടതി പറഞ്ഞാലും അതിന് തയ്യാറാകില്ല എന്ന് തന്നെയാണ് കർഷകർ വ്യക്തമാക്കുന്നത്.

നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് പറയുന്ന സർക്കാർ ഭേദഗതികൾ കൊണ്ടവരാമെന്നും നിർദേശിക്കുന്നു.

എന്നാൽ ഭേദഗതികൾ ആവശ്യമില്ലെന്നും നിയമങ്ങൾ പൂർന്ണമായി പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷക നേതാക്കൾ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്.

അതേ സമയം അതിർത്തികൾ ഉപരോധിച്ചുകൊണ്ടുളള പ്രക്ഷോഭങ്ങൾ 45ആം ദിവസത്തിലേക്കെതി.

അതിഷ്ശൈത്യത്തെയും.. മഴയെയും ഒക്കെ തരണം ചെയ്താണ് കർഷകർ സമരം നടത്തുന്നതും.. 60ൽ അധികം കർഷകർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News