ഇനി പാമ്പിനെ പേടിക്കണ്ട : സര്‍പ്പ ആപ്പ് സഹായിക്കും

പാമ്പിനെ പേടി ഇല്ലാത്തവരായി ആരും ഉണ്ടാവില്ല. ഒരു പക്ഷേ മനുഷ്യര്‍ ഭയക്കുന്ന ഇഴജന്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പാമ്പ് തന്നെയാകും ഇനി മുതല്‍ പാമ്പിനെ പേടി കുറച്ച് കുറയ്ക്കാം. കാരണം പാമ്പുകളുമായി ബന്ധപ്പെട്ട ഒരു ആപ്പ് ഇപ്പോള്‍ ജനപ്രിയമായി കൊണ്ടിരിക്കുകയാണ്. സര്‍പ്പ ആപ്പ്.

നമുക്കിടയിലേക്കു എത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവരുടെ ആവാസവ്യവസ്ഥയില്‍ എത്തിക്കാനും പൊതു ജനങ്ങള്‍ക്ക് സുരക്ഷതീര്‍ക്കാനുമായി വനം വകുപ്പ് ആവിഷ്‌കരിച്ച സര്‍പ്പ ആപ്പ് ആണ് ചര്‍ച്ച ആകുന്നത്.

പാമ്പുകളെ കണ്ടാല്‍ ഈ ആപ്പില്‍ രേഖപ്പെടുത്തിയാല്‍ മതിയാകും ഉടനടി ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത പാമ്പ് പിടുത്ത സന്നദ്ധപ്രവര്‍ത്തകര്‍ക്കും സന്ദേശമെത്തും.

ആ മേഖലയിലേക്ക് ഉള്ള സന്നദ്ധ പാമ്പുപിടുത്ത പ്രവര്‍ത്തകന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയില്‍ വിട്ടയക്കുകയും ചെയ്യും.

സന്നദ്ധപ്രവര്‍ത്തകരുടെ രക്ഷാപ്രവര്‍ത്തനം ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ നിരീക്ഷിക്കുന്നതിനും സംവിധാനമുണ്ടാകും.

അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍, പാമ്പുകടിയേറ്റാല്‍ ഏറ്റവുമടുത്ത ചികിത്സ ലഭ്യമാകുന്ന ഹോസ്പിറ്റലുകളുടെ ടെലഫോണ്‍ നമ്പര്‍, പരിശീലനം ലഭിച്ച പാമ്പ് പിടുത്ത സന്നദ്ധപ്രവര്‍ത്തകര്‍, കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍, പാമ്പുകളുടെ എണ്ണവും തരവും തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍, പാമ്പുകടി സംബന്ധിച്ച് മനസ്സിലാക്കേണ്ട കാര്യങ്ങള്‍ എന്നിവയും ലഭ്യമാണ്.

പാമ്പുപിടുത്തം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളുടെ ഭാഗമായി വനംവകുപ്പിനെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ പാമ്പ് പിടുത്ത അനുമതിയുള്ളൂ.ഇത്തരത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും പരിശീലനവും നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.

കുറച്ചു നാളുകള്‍ക്കു മുന്‍പ് വനംവകുപ്പ് പാമ്പ് പിടുത്തത്തിന് നല്‍കിയ ക്ലാസ്സുകള്‍ വളരെ വൈറലായിരുന്നു. അതിന്റെ വീഡിയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരച്ചിരുന്നു. എണ്ണൂറോളം ആളുകള്‍ക്കാണ് പാമ്പ് പിടുത്തത്തില്‍ പരിശീലനം നല്‍കിയത്.

പാമ്പുപിടുത്തം കൂടുതല്‍ കുറ്റമറ്റതായി മാറ്റുന്നതിന് സഹായകമായി. പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും അപകടം കുറയ്ക്കുന്നതിനും ഈ ആപ് സഹായകമാകും. ഈ സര്‍ക്കാര്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here