കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് സമര്‍പ്പിച്ചു.
യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച എം പി സ്ഥാനമായതിനാലാണ് എൽഡിഎഫ് മുന്നണിയിലേക്ക് വന്നപ്പോൾ രാജിവെച്ചത്.
നേരത്തെ തന്നെ രാജി വെക്കാൻ തീരുമാനം ഉണ്ടായൊരുന്നെങ്കിലും ജോസഫ് വിഭാഗവുമായി നിലനിൽക്കുന്ന പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ദില്ലിയിൽ മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം തേടിയിരുന്നു.
ഇതിന് പിന്നാലെയാണ് രാജികത്ത് നൽകിയത്. അതേ സമയം ഗുജറാത്തിലെ രാജ്യസഭ ഉപതെരഞ്ഞെടുപ്പിനൊപ്പം ഈ സീറ്റിലും തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്.
Get real time update about this post categories directly on your device, subscribe now.