
മധ്യകേരളത്തിന് പുതുവത്സര സമ്മാനമായി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. രാവിലെ 9.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്തത്.
വൈറ്റില ,കുണ്ടന്നൂര്‍പാലത്തിനുസമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. ധനമന്ത്രി തോമസ് ഐസക് മുഖ്യാഥിതിയായി.
വൈറ്റില പാലം തുറക്കാന്‍ കാലതാമസം ഉണ്ടായില്ലെന്നും നിര്‍മാണത്തിന്റെ തുടക്കം മുതല്‍ ചിലര്‍ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
മുഖമില്ലാത്ത ധാര്‍മികയില്ലാത്ത ധൈര്യമില്ലാത്തവരാണവര്‍. അവരെ അറസ്റ്റ് ചെയ്താല്‍ ഞങ്ങളല്ല അത് ചെയ്തതെന്ന് പറയും. ജനങ്ങളുടെ തലയ്ക്കുമുകളിലൂടെ പറക്കാനാണ് അവരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here