60000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് ഇടതു സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്; തോമസ് ഐസക്

മധ്യകേരളത്തിന് പുതുവത്സര സമ്മാനമായി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. രാവിലെ 9.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്തത്.

വൈറ്റില ,കുണ്ടന്നൂര്‍പാലത്തിനുസമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. ധനമന്ത്രി തോമസ് ഐസക് മുഖ്യാഥിതിയായി.

കിഫ്ബി പദ്ധതിയെ ആക്ഷേപിക്കുന്നതിനും തകര്‍ക്കുന്നതിനുമുള്ള നീക്കെത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിനുള്ള സമര്‍പ്പണം കൂടിയാണ് ഈ രണ്ട് പാലങ്ങളുടെയും ഉദ്ഘാടനമെന്ന് ധനമന്ത്രി തോമസ് ഐസക്.

അറുപതിനായിരം കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പദ്ധതികളും ഈ സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് ഇടതു സര്‍ക്കാര്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here