ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് കാനത്തൂരിലാണ് ഭാര്യയെ വെടിവച്ച് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് വിജയനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കാനത്തൂര്‍ സ്വദേശി ബേബിയാണ് മരിച്ചത്. ബേബിക്കും വിജയനുമിടയില്‍ കുടുംബപ്രശ്‌നങ്ങലുണ്ടായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്.

ഭാര്യയെ മറ്റൊരാള്‍ വിളിച്ച് ശല്യപ്പെടുത്തുന്നതായി ഭര്‍ത്താവ് ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തോക്കിന് ലൈസന്‍സ് ഇല്ല. ഇവര്‍ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News