ലോകം മുഴുവൻ ട്രംപിനോടുള്ള പ്രതിഷേധത്തില്‍; ട്രംപിനെ പിന്തുണച്ച് യുവമോർച്ച

ലോകം മുഴുവൻ ട്രംപിനോടുള്ള പ്രതിഷേധം ശക്തമാകുമ്പോൾ ട്രംപിനെ പിന്തുണച്ച് യുവമോർച്ച. ട്രമ്പിന്റെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്ററിനെതിരെ പ്രതിഷേധവുമായി അധ്യക്ഷനും എംപിഎംയുമായ തേജസ്വി സൂര്യ രംഗത്തെത്തി.

അതേസമയം ട്രംപിനെതിരെ പോലും നടപടി എടുക്കുമെങ്കിൽ വ്യാജവാർത്തകളും അക്രമംങ്ങൾക്കും പ്രചാരണം നൽകുന്ന ബിജെപി നേതാക്കൾക്കും സമാന നടപടി നേരിടേണ്ടിവരുമെന്ന ആശങ്കയാണ് തേജസ്വിക്കെന്ന വിമർശനവും ഉയരുന്നു.

ട്രമ്പിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ രംഗത്തെത്തിയത്. ടെക് കമ്പനികളുടെ നടപടി ജനാധിപത്യത്തിന് ഭീഷണിയെന്ന് തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.

അമേരിക്കൻ പ്രസിഡന്റിനെതിരെ സോഷ്യൽ മീഡിയയ്ക്ക് ഇങ്ങനെ നടപടിയെടുക്കാമെങ്കിൽ നമ്മളിൽ ആർക്കെതിരെയും സംഭവിക്കാമെന്നും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രം ഇത്തരം കമ്പനികളെ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നും ബെംഗളൂരു സൗത്ത് എംപികൂടിയായ തേജസ്വി സൂര്യ ആവശ്യപ്പെട്ടു.യുവമോർച്ചക്കും ബിജെപിക്കും ട്രബിനോടുള്ള വിദേയത്വമാണ് പ്രകകടമാകുന്നത്.

ഡോണൾഡ് ട്രംപിന്‍റെ വെരിഫൈഡ് പ്രൊഫൈലും, ഇതിലടങ്ങിയ എല്ലാ ട്വീറ്റുകളും ട്വിറ്റർ പിൻവലിച്ചിരുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ ഇനിയും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാൽ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുന്നുവെന്നാണ് ട്വിറ്റർ അറിയിച്ചത്.. ഇത് അക്രമങ്ങൾക്ക് ആഹ്വാനം നടത്തുന്ന ബിജെപി നേതാക്കൾക്കും മുന്നറിയിപ്പ് തന്നെ. അതിനാൽ അതന്നെയാണ് ട്വിറ്ററിനെതിരെ തേജസ്വി സൂര്യ രംഗത്തുവരുന്നത്.

തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി നേതാവ് ഗായത്രി രഘുരാം, കർണാടകയിൽ നിന്നുള്ള യുവമോർച്ച നേതാവ് വിനോദ് കൃഷ്ണമൂർത്തി തുടങ്ങി നിരവധിപേർ നേരത്തെ ഇത്തരം നടപടികൾ നേരിട്ടവരാണ്.

ഇതിന് പുറമെ ബിജെപിക്ക് വേണ്ടി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന 18,000തിലധികം അകൗണ്ടുകളുമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിടെ ട്രംപിനെതിരെ നടപടി എടുക്കുമെങ്കിൽ സമാന അനുഭവം നേരിടേണ്ടി വരുമെന്ന ഭീതിയാണ് യുവമോർച്ച അധ്യക്ഷന്റെ ആശങ്കകൾക്ക് പിന്നിലെന്ന് വ്യക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here