ബെന്നി ജോസഫിന് പച്ചക്ക് ട്രോൾ മഴ: കുനിയണ്ട ബെന്നിച്ചേട്ടാ എന്ന സോഷ്യൽ മീഡിയ

വൈറ്റില മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ മെട്രോ റെയില്‍ ഗേഡറിന്റെ അടിയില്‍ തട്ടുമെന്ന് പ്രചരിപ്പിച്ച ബെന്നി ജോസഫിന് പച്ചക്ക് ട്രോൾ മഴയാണ് സോഷ്യൽ മീഡിയയിൽ .പച്ചക്ക് പറയുന്നു എന്ന പരിപാടിയിലൂടെ ആണ് ബെന്നി ജോസഫ് ഈ ആരോപണം ഉന്നയിച്ചത് .

ഈ പാലം നാഷണല്‍ ഹൈവേ പണിയേണ്ടതായിരുന്നെന്നും കേരള സര്‍ക്കാര്‍ ഏറ്റെടുത്തതുകൊണ്ട് അഞ്ച് വര്‍ഷമായി ഇങ്ങനെ കിടക്കുകയാണ് എന്നാണ് ബെന്നി ജോസഫ് ജനപക്ഷം പാലത്തിന് മുകളില്‍ നിന്നും എടുത്ത വീഡിയോയില്‍ പറഞ്ഞുവെച്ചിരുന്നത്.

ഇതിന്റെ ഹൈറ്റ് ആറ് മീറ്ററാണ്. കാറ് കൊണ്ടുവരുന്ന ലോറികള്‍, അതായത് മൂന്ന് കാറ് കയറ്റുന്ന കണ്ടെയ്‌നര്‍ ലോറികള്‍ ഇവിടെ വന്നാല്‍ ഒന്ന് കുനിയേണ്ടി വരും. എന്നായിരുന്നു വീഡിയോയില്‍ ഇയാള്‍ പറഞ്ഞത്.

കണ്ടെയ്നർ ലോറി കടന്നുപോകുന്ന ചിത്രത്തോടൊപ്പം ബെന്നി ജോസഫിന് പച്ച തെറി ആണ് കിട്ടികൊണ്ടിരിക്കുന്നത് .മന്ത്രി എംജി സുധാകരൻ പറഞ്ഞ കൊജ്ഞാണന്‍മാര്‍എന്ന വിളിയും ബെന്നിച്ചേട്ടൻ സ്വന്തം .

വൈറ്റില മേല്‍ പാലത്തിലൂടെ കണ്ടെയ്‌നര്‍ ലോറികള്‍ പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്നും കാര്‍ കയറ്റുന്ന കാരിയേഴ്‌സ് ലോറികള്‍ ഇവിടെയതെത്തിയാല്‍ കുനിയേണ്ടി വരുമെന്നും പറഞ്ഞ് വീഡിയോ ചെയ്ത ബെന്നി ജോസഫ് അക്ഷരാർത്ഥത്തിൽ പെട്ടു ’14 ഫീറ്റ് കണ്ടെയ്‌നര്‍ ലോറി, കുനിയാതെ മുട്ടുമടക്കാതെ വൈറ്റില പാലം കയറി ഇറങ്ങുന്ന മനോഹരമായ കാഴ്ച’ എന്നുപറഞ്ഞുകൊണ്ടാണ് ആളുകള്‍ ഇതിന്റെ വീഡിയോകള്‍ പങ്കുവെക്കുന്നത്. കുത്തിത്തിരിപ്പുണ്ടാക്കുന്നവര്‍ക്ക് നല്ല നമസ്‌ക്കാരമെന്നും ചിലര്‍ പറയുന്നു.

‘പച്ചയ്ക്ക് പറയുന്നു’ എന്ന പേജിലൂടെയൊക്കെയായിരുന്നു ബെന്നി ജോസഫ് ഈ വിമര്‍ശനം ഉയര്‍ത്തിയത്. ആ പച്ചയ്ക്ക് പറയുന്നവനെ വിളിച്ച് ഇത് കാണിക്കണമെന്നും ഇയാളെ പച്ചയ്ക്ക് രണ്ട് തെറിവിളിക്കാന്‍ നാവുതരിക്കുന്നുണ്ടെന്നും നാട്ടുകാര്‍ കാത്തിരിക്കുകയാണെന്നുമാണ് ചിലരുടെ കമന്റുകള്‍.

വൈറ്റില പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ വലിയ കണ്ടെയ്‌നര്‍ ലോറികള്‍ പാലത്തിന് മുകളിലൂടെ പോകുന്ന വീഡിയോകളും ഫോട്ടോകളും പങ്കുവെച്ചുകൊണ്ടാണ് ബെന്നി ജോസഫിനെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

ഇങ്ങനെ ഒരു പാലം പണിയാന്‍ ലോകത്ത് ഒരു വര്‍ഷം മതിയെന്നും പാലം പണി തീരുന്നതിന് മുന്‍പ് തന്നെ ടോള്‍ പിരിച്ചെന്ന തെറ്റായ ആരോപണവും ഇയാള്‍ ഉയര്‍ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News