രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ 16ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക ആരോഗ്യപ്രവർത്തകർക്കും, മുന്നണി പോരാളികൾക്കും ഉൾപ്പെടെ 3 കോടി പേർക്ക്. അതേ സമയം കോവാക്‌സിനെ പറ്റിയുള്ള ആശങ്കകൾ നിലനിൽക്കെയാണ് കേന്ദ്രസർക്കാർ വാക്‌സിൻ വിതരണം ആരംഭിക്കുന്നത്
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 16 മുതൽ വാക്സിൻ വിതരണം ആരംഭിക്കാൻ തീരുമാനിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ എന്നിവരെ ആണ് പരിഗണിക്കുക,3 കോടി പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുക.
1 കോടി ആരോഗ്യപ്രവർത്തകരും ,2 കോടി കോവിഡ് മുന്നണിപോരാളികളുമാണ് ഉള്ളത്.ഇതിന് ശേഷം മുൻഗണന ക്രമത്തിൽ മറ്റുള്ളവർക്കും വാക്സിൻ ലഭ്യമാക്കും. 27കോടി ആളുകളാണ് മുൻഗണന പട്ടികയിൽ ഉള്ളത്.
50 വയസിന് മുകളിൽ പ്രായമായവരും 50 വയസിൽ താഴെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കാൻ മുൻഗണന പട്ടികയിൽ ഉള്ളത് . അതേ സമയം വാക്സിൻ വിതരണത്തിനായി രാജ്യം സാജ്ജമായിക്കഴിഞ്ഞു. വാക്‌സിൻ പൂനെയിലെ സെന്ട്രൽ ഹബിൽ നിന്നും വിവിധ സബ് സെന്ററുകളിലേക്ക് എത്തിക്കും.
കർണാൽ, ചെന്നൈ, കൊൽക്കത്ത, ഹൈദ്രബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലെ സബ് സെന്ററുകളിൽ നിന്നും വാക്സിൻ മറ്റു വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ജനുവരി മാസത്തിൽ നടക്കുന്ന ഉത്സവങ്ങൾ കാരണം സമ്പർക്കത്തിലൂടെ പകരാൻ സാധ്യതയുള്ള കോവിഡ് രോഗത്തിന്റെ വ്യാപ്തി കുറക്കാനും ജനുവരി 16ലെ വാക്‌സിൻ വിതരണം സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിനിടയിൽ കോവാക്സിന്റെ കാര്യത്തിൽ ആശങ്കകളും നിലനിൽക്കുന്നതിനിടെയാണ് വാക്സിൻ വിതരണം ആരംഭിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.