‘ഞാന്‍ എന്തു ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാന്‍ ആണ്’; സെെബര്‍ ആക്രമണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി രാജിനി ചാണ്ടി

ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് രാജിനി ചാണ്ടി. പിന്നീട് മലയാളം ബിഗ് ബോസില്‍ മത്സരാർത്ഥിയായി എത്തിയതോടെ താരം കുടുംബ പ്രേഷകര്‍ക്കിടയിലും സ്ഥാനം നേടി.

അടുത്തിടെ താരത്തിന്‍റെ മേക്ക് ഓവര്‍ ഫോട്ടോ ഷൂട്ട് ഏറെ വെെറലായിരുന്നു. സ്റ്റെലിഷ് ലുക്കില്‍ ഉള്ള രജനിയുടെ ചിത്രങ്ങള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

My New Makeover Shoot with Athiras Photography
Hope You all will support …
Click :- athirasphotography
Model:-…

Posted by Rajini Chandy on Thursday, 7 January 2021

എന്നാല്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വെെറലായതിന് പിന്നാലെ നിരവധി പേരാണ് താരത്തിന്റെ പുതിയ ലുക്കിലും സ്റ്റൈലിഷ് വസ്ത്രധാരണത്തിനെതിരെയും വിമര്‍ശനങ്ങളുമായി എത്തിയത്.

താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. നിരവധി പേരാണ് താരത്തിന്റെ പുതിയ ലുക്കിലും സ്റ്റൈലിഷ് വസ്ത്രധാരണത്തിനെതിരെയും വിമര്‍ശനങ്ങളുമായി എത്തിയത്. ‘കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുബോഴാ ഓരോരോ അഭ്യാസങ്ങള്‍’, ‘തള്ള ഇതുവരെ ചത്തില്ലേ’, ‘ഫെമിനിസ്റ്റ് ആണെന്ന് കാണിക്കാനുള്ള ഓരോ കോപ്രായങ്ങള്‍’ എന്നിങ്ങനെയുള്ള കമന്‍റുകളും സോഷ്യല്‍ മീഡിയില്‍ ഉയര്‍ന്നിരുന്നു.

ഇപ്പോ‍ഴിതാ തനിക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.

രാജിനി ചാണ്ടിയുടെ വാക്കുകള്‍ ഇങ്ങനെ;

‘ഇതുവരെ ചത്തില്ലേ പോയി ചത്തുകൂടെ തള്ളേ, എന്നിങ്ങനെയുള്ള കമന്റുകള്‍ എല്ലാം ഞാന്‍ കണ്ടിരുന്നു. പക്ഷെ ഞാന്‍ എന്തു ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാന്‍ ആണ്’ എന്നാണ് രജനി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഈ ചിത്രങ്ങള്‍ കണ്ടിട്ട് എന്റെ ഭര്‍ത്താവും മക്കളും കൊച്ചുമക്കളും എല്ലാം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് 70 വയസാകാറായി എന്ന് കരുതി താന്‍ പോയി ചാവണം എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം.ഇങ്ങനെയുള്ള മോശം കമെന്റുകള്‍ ചെയ്യുന്നത് വഴി സന്തോഷം കിട്ടുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അത് കിട്ടിക്കോട്ടെ, പക്ഷെ ഞാന്‍ മറ്റുള്ളവരെ ഒരു തരത്തിലും ദ്രോഹിക്കാതിരിക്കുന്നടുതോളം കാലം ഇത്തരം കമെന്റുകള്‍ കേട്ട് വിഷമിക്കണ്ട കാര്യം എനിക്ക് ഇല്ല എന്നും താരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News