ഒരു വ്യവസായിയാണെങ്കിലും ബോബി ചെമ്മണ്ണൂരിനെ സോഷ്യൽ മീഡിയ കാണുന്നത് ഒരു രസികനായാണ് .ട്രോളർമാരുടെ പ്രിയപ്പെട്ട ആൾ കൂടിയാണ് ഇദ്ദേഹം.ബോബി ചെമ്മണ്ണൂരിന്റെ കുങ്ഫു വീഡിയോകളും ചില അഭിമുഖങ്ങളുമൊക്കെ സോഷ്യൽ മീഡിയ ആഘോഷിച്ചവയാണ് .
ആറാം ക്ലാസിലെ അംബാസഡര്‍ ഓടിക്കലും ഒരു വയസ്സിലെ മദ്യസേവയും വൻ ട്രോളുകൾക്ക് വഴി തെളിച്ചിരുന്നു .ട്രോളുന്നവരെ അഭിനന്ദിച്ചുകൊണ്ടും ബോബി ചെമ്മണ്ണൂർ ഞെട്ടിച്ചു .അടുത്തിടെ തന്നെ എല്ലാവരും ബോചെ എന്നോ ബോബി എന്നോ വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞതോടെ ബോചെ ട്രോളുകളൊരുക്കിയവരെയാണ് ബോബി ചെമ്മണ്ണൂര്‍ പ്രശംസിച്ചത്
എന്നാൽ പലപ്പോഴും അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളും സോഷ്യൽ മീഡിയ കണ്ടിട്ടുണ്ട്.ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി ബോബി ചെമ്മണ്ണൂരിന്റെ ഒരു ഫാൻസ് ആപ്പ് പ്രചാരത്തിലെത്തുകയാണ്.”ആർ യു കമിങ് വിത്ത് മി ” എന്ന ക്യാപ്ഷനോട് കൂടി ബോബി ചെമ്മണ്ണൂർ ഫാൻസ് ആപ്പ് സോഷ്യൽ മീഡിയ വഴി . പാവംങ്ങളുടെ കണ്ണീരൊപാൻ , ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നമ്മുക്ക് ഒന്നായി പ്രവർത്തിക്കാം എന്ന സന്ദേശമാണ് ബോബി ചെമ്മണ്ണൂർ വീഡിയോയിലൂടെ പങ്കുവെച്ചത്.
സോഷ്യൽ മീഡിയക്ക് ഈ ആപ് ട്രോളാനല്ല പുതിയ കാര്യമാകുമോ എന്ന കാത്തിരുന്നു കാണാം
Get real time update about this post categories directly on your device, subscribe now.