സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ബിജു മുത്തത്തി ഏറ്റുവാങ്ങി

2019 ലെ സംസ്ഥാന സര്‍ക്കാരിന്‍റെ ടെലിവിഷന്‍ അവാര്‍ഡ് തിരുവനന്തപുരത്ത് മഹാത്മ അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച അവതാരകനുള്ള പുരസ്കാരം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും ബിജു മുത്തത്തി ഏറ്റുവാങ്ങി.

കൈരളി ന്യൂസില്‍ സംപ്രേഷണം ചെയ്ത കേരള എക്സ്പ്രസ്- നിഴല്‍ ജീവിതം എന്ന എപ്പിസോഡിന്‍റെ അവതരണത്തിനായിരുന്നു അവാര്‍ഡ്. ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷയായിരുന്നു. സംസ്കാരികമന്ത്രി എകെ ബാലന്‍റെ സന്ദേശം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ചടങ്ങില്‍ വായിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാര്‍, ബീനാ പോള്‍, പ്രേം കുമാര്‍, മധുപാല്‍, ഒ കെ ജോണി, ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ് അജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here