മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ നായികമാർ ഒത്തുചേർന്ന മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധ നേടുന്നു.
‘മാർഗഴി തിങ്കൾ’ എന്ന തമിഴ് ഗാനമാണ് സുഹാസിനി മണിരത്നം പുനരാവിഷ്കരിച്ചിരിക്കുന്നത്. ഇന്നലെയാണ് ആൽബം റിലീസിനെത്തിയത്.
സുഹാസിനി മണിരത്നം, ശോഭന, രേവതി, കനിഹ, അനു ഹാസൻ, നിത്യ മേനൻ, രമ്യ നമ്പീശൻ, ഉമ അയ്യർ, ജയശ്രീ, ശോഭന എന്നിവര്‍ ഒത്തു ചേര്‍ന്ന് ഒരുക്കിയ മ്യൂസിക്കൽ ആൽബം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രിയനായികമാരെല്ലാം സ്ക്രീനിൽ ഒന്നിച്ച സന്തോഷത്തിലാണ് ആരാധകര്‍.
ഉമ അയ്യർ, രേവതി, നിത്യ മേനൻ, രമ്യ നമ്പീശൻ, അനു ഹാസൻ, കനിഹ, ജയശ്രീ, സുഹാസിനി മണി രത്നം എന്നിവർ പാടുമ്പോൾ ശോഭനയാണ് ചുവടുകള്‍ വെയ്ക്കുന്നത്.
കൂട്ടത്തിൽ നിത്യ മേനന്റെയും രമ്യ നമ്പീശന്റെയും പാട്ട് ഔട്ട്സ്റ്റാൻഡിംഗ് ആയി നിൽക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്.
തിരുപ്പാവെയുടെ ഗാനം പുനരാവിഷ്കരിക്കാനായതിന്‍റെ സന്തോഷത്തിലാണ് താരങ്ങള്‍. മ്യൂസിക് ആൽബം ഒരുക്കുന്നതിന്‍റെ പിന്നിലെ രസകരമായ അനുഭവങ്ങളും താരങ്ങൾ പങ്കുവച്ചു.
കഴിഞ്ഞ വർഷം പ്രിയതാരങ്ങള്‍ ചേർന്ന് നടത്തിയ ഫോട്ടോ ഷൂട്ടും വെെറലായിരുന്നു. രവി വർമ്മയുടെ പെയിന്റിംഗുകളെ പുനരാവിഷ്കരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ശ്രദ്ധനേടിയിരുന്നു.
തെന്നിന്ത്യൻ താരങ്ങളായ ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് രവിവർമ്മ ചിത്രങ്ങളിലെ മോഡലുകളായി ഒരുങ്ങിയത്.

Get real time update about this post categories directly on your device, subscribe now.