ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്ററുകൾ കൊണ്ടും ട്രെയിലർ കൊണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിലെ ആദ്യ ഗാനം നാളെ രാവിലെ പത്ത് മണിക്ക് നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങുന്നു.
കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ (The Great Indian Kitchen – മഹത്തായ ഭാരതീയ അടുക്കള) എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മഞ്ജുവാര്യറിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന് ശേഷം നിമിഷയും സുരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
വധുവരന്മാരുടെ കല്യാണ ഫോട്ടോയുമായാണ് ഫസ്റ്റ് ലുക്ക് എത്തിയതെങ്കിൽ ഇത്തവണ വിവാഹശേഷം ഇരുവരും ഒന്നിച്ച് നിൽക്കുന്ന അടുക്കളയാണ് പോസ്റ്ററിലെ കാൻവാസ്. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ്. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും ജിതിന്‍ ബാബു കലാസംവിധാനവും നിര്‍വഹിക്കുന്നു.
ശ്രദ്ധിക്കപ്പെട്ട ‘രണ്ട് പെണ്‍കുട്ടികള്‍’, ‘കുഞ്ഞുദൈവം’ എന്നി ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’. മുന്‍ ചിത്രമായ ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ കൊവിഡ് കാലത്ത് നേരിട്ട് ടെലിവിഷന്‍ റിലീസ് ചെയ്ത ആദ്യ മലയാളചിത്രവുമായിരുന്നു.
മാത്യൂസ് പുളിക്കൻ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനരചന നിർവഹിച്ചിരിക്കുന്നത് മൃദുലദേവി.എസ് ആണ്. ഗാനാലാപനം ഹരിതാ ബാലകൃഷ്ണനും സുലേഖ കാപ്പാടനും .

Get real time update about this post categories directly on your device, subscribe now.