‘ഫ്രീഡം അറ്റ്‌ മിഡ്നൈറ്റുമായി അനുപമ പരമേശ്വൻ’ : ഹ്രസ്വചിത്രം പുറത്തിറങ്ങി

പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ.മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും അനുപമ തിളങ്ങി
അനുപമ പരമേശ്വരൻ നായികയാകുന്ന ‘ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ്’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രമായാണ് അനുപമ അഭിനയിച്ചിരിക്കുന്നത്

കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ദുൽഖർ സൽമാൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് അനുപമ അഭിനയിച്ച ഫ്രീഡം അറ്റ് മിഡ്നൈറ് എത്തിയത് .വ്യത്യസ്ത പ്രമേയവുമായി എത്തിയ ഹ്രസ്വചിത്രം തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്.

Really happy and proud to launch this short film by dearest Shaan and his team. Wishing and waiting to see bigger contributions to Malayalam cinema from you Shaan! 😊❤️

Posted by Manju Warrier on Saturday, January 9, 2021

പോഷ് മാജിക്കാ ക്രീയേഷൻസിന്റെ ബാനറിൽ അഖില മിഥുൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ ജെ ഷാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കിം ഷാജഹാൻ ആണ് നായകൻ. ശക്തവും, വ്യത്യസ്തവുമായ പ്രമേയങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന പോഷ് മാജിക്കാ ക്രിയേഷൻസിന്റെ ആദ്യ നിർമാണ സംരംഭം ആണ് ‘ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News