ഇന്തോനേഷ്യയില്‍ കാണാതായ വിമാനം ത​ക​ര്‍​ന്നു​വീ​ണെ​ന്ന് സ്ഥി​രീ​ക​ര​ണം

ഇ​ന്തോ​നേ​ഷ്യ​യില്‍ കാ​ണാ​താ​യ ശ്രീ​വി​ജ​യ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണതായി സ്ഥി​രീ​ക​ര​ണം. വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ഇ​ന്തോ​നേ​ഷ്യ അ​റി​യി​ച്ചു.

ഇ​ന്തോ​നേ​ഷ്യന്‍ ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ര്‍​ത്ത​യി​ല്‍ കാ​ണാ​താ​യ ശ്രീ​വി​ജ​യ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എ​സ്ജെ 182 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 59 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജീ​വ​ന​ക്കാ​ര്‍ അ​ട​ക്കം 62 പേ​ര്‍ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ര്‍​ത്ത​യി​ലെ സുകാര്‍ണോ ഹത്തയില്‍ നിന്ന് പറന്ന പൊങ്ങിയ വിമാനം ടേക്ക് ഓഫിന് ശേഷം കാണാതാകുകയായിരുന്നു. 27 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള വി​മാ​ന​മാ​ണി​ത്. വെ​സ്റ്റ് ക​ലി​മ​ന്താ​ന്‍ പ്ര​വി​ശ്യ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു വി​മാ​നം.

ടേ​ക്ക് ഓ​ഫ് ചെ​യ്ത് നാ​ലു മി​നി​റ്റി​നു ശേ​ഷ​മാ​ണ് വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. 10,000ലേ​റെ അ​ടി ഉ​യ​ര​ത്തി​ല്‍ വ​ച്ചാ​ണു ബോ​യിം​ഗ് 737-500 കാ​ണാ​താ​യ​തെ​ന്നു ഫ്ലൈ​റ്റ്റ​ഡാ​ര്‍ 24 ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here