ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടി

അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നിരോധിച്ച് ട്വിറ്റെർ.അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുലതിനാലാണ് അക്കൗണ്ട് സ്‌ഥിരമായി സസ്‌പെൻഡ് ചെയുന്നത് എന്നു ട്വിറ്റർ അറിയിച്ചു.

വെരിഫൈഡ് പ്രൊഫൈലും,അക്കൗണ്ടിലെ എല്ലാ ട്വീറ്റുകളും ട്വിറ്റർ പിൻവലിക്കുകയും ചെയ്തു . നേരത്തെ 12 മണിക്കൂർ നേരത്തേക്ക് ട്രംപിന്റെ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരുന്നു. പിന്നീട് അത് ഒരാഴ്ച നീട്ടുകയും ചെയ്തതിനു പിന്നാലെയാണ് സസ്പെൻസ് ചെയ്തത്. ഫേസ്ബുക്കും ട്രംപിന് അനിശ്ചിത കാലത്തേക്ക് വിലക്ക് ഏർപെടുത്തിയിട്ടുണ്ട്.

‘ചോദിച്ച എല്ലാവരോടുമായി പറയുന്നു, ജനുവരി 20ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ഞാൻ പോകില്ല’ – ട്രംപ് ട്വിറ്ററിൽ അവസാന സന്ദേശങ്ങളിൽ ഒന്ന് ഇതായിരുന്നു.ഇതിനു ശേഷമാണ് ട്വിറ്ററിന്റെ നടപടി.

ഇതിനൊപ്പം തന്നെ ഇംപീച്ച്‌മെന്റ് നടപടികളും അമേരിക്കയിൽ തുടങ്ങിക്കഴിഞ്ഞു . ഡെെമോക്രാറ്റുകളാണ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചത്.
ട്രംപ് രാജിവെക്കാൻ വിസമ്മതിച്ചാൽ ഇംപീച്ചുമെന്റുമായി മുന്നോട്ട് പോകുമെന്ന് സ്പീക്കര്‍ നാൻസി പൊലോസി അറിയിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News